വരുന്ന സാമ്പത്തിക വർഷം ജിഡിപി വളർച്ച 7–7.5 ശതമാനം വരെ ഉയരും: എണ്ണവില വർദ്ധന പ്രതികൂലമായി ബാധിച്ചു - സാമ്പത്തിക സർവേ

ന്യൂഡൽഹി, തിങ്കള്‍, 29 ജനുവരി 2018 (15:15 IST)

 Economic , parliament , GDP , arun jaitley , ജിഡിപി , സാമ്പത്തിക സർവേ , എയർ ഇന്ത്യ , ജിഎസ്ടി

വരുന്ന സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി വളർച്ച 7–7.5  ശതമാനം വരെ ഉയരുമെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സർവേ.

എണ്ണവില വർദ്ധന സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ബജറ്റ് അവതരണത്തിനു മുന്നോടിയായി പാർലമെന്‍റിൽവച്ച റിപ്പോർട്ടിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കുന്നു.

താൽക്കാലിമായുണ്ടായ മന്ദതയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയുടെ വളർച്ച പുനരുജ്ജീവിക്കുകയാണ്. ജിഎസ്ടിയെ ശക്തിപ്പെടുത്തുക,​ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം തുടങ്ങിയവയാണ് അടുത്ത സാമ്പത്തിക വർഷത്തെ അജണ്ട.

സ്വകാര്യ നിക്ഷേപത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഉല്പാദന മേഖലയും കയറ്റുമതിയും റെക്കാര്‍ഡിലാണ്. ജിഎസ്ടി വന്നതോടെ നികുതി നൽകുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇതോടൊപ്പം നികുതി വരുമാനവും ഉയർന്നുവെന്നും സര്‍വേ പറയുന്നു.

നിലവിലെ വളർച്ചാനിരക്ക് 6.75 ശതമാനമാണ്. വിലക്കയറ്റം 4.5 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി കുറക്കാന്‍ സാധിക്കും. വ്യാവസായിക വളർച്ച 4.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായും കാർഷിക വളർച്ച 2.1 ശതമാനമായി കുറഞ്ഞു. മോശം കാലാവസ്ഥ കാര്‍ഷിക മേഖലയെ ദോഷമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഹുവായ്‌ ഹോണര്‍ 9 ലൈറ്റ് വിപണിയില്‍; വിലയോ ?

ഹുവായ്‌യുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഹുവായ്‌ ഹോണര്‍ 9 ലൈറ്റ് വിപണിയിലെത്തി. ...

news

49 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും സൗജന്യ കോളുകളും; വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോയുടെ തരംഗം അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇതാ 49 രൂപയുടെ തകര്‍പ്പന്‍ ഓഫറുമായി ...

news

റേഞ്ച് റോവറിനോട് ഏറ്റുമുട്ടാന്‍ ജീപ്പിന്റെ പുതിയ പോരാളി; ഗ്രാന്‍ഡ് കമാന്‍ഡര്‍ !

ഗ്രാന്റ് കമാൻഡര്‍ എന്ന പേരില്‍ ഒരു തകര്‍പ്പന്‍ എം‌യു‌വിയുമായി പ്രമുഖ അമേരിക്കൻ വാഹന ...

news

999 രൂപയ്ക്ക് തകര്‍പ്പന്‍ 4ജി സ്മാര്‍ട്ട്‌ഫോണുമായി വോഡഫോണും ഫ്‌ലിപ്കാര്‍ട്ടും !; ജിയോ വിയര്‍ക്കുമോ ?

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടും പ്രമുഖ ടെലികോം സേവനം ...

Widgets Magazine