വിമാനത്തില്‍ തൊട്ടടുത്തിരുന്ന സ്ത്രീയുടെ പാന്‍റിനുള്ളില്‍ കൈയിട്ട യുവാവ് പിടിയില്‍

ന്യൂയോര്‍ക്ക്, ശനി, 6 ജനുവരി 2018 (18:35 IST)

Wife, Indian, Man, Woman, US, Airlines, Pant, ഭാര്യ, ഭര്‍ത്താവ്, യുവതി, യുവാവ്, പാന്‍റ്, വിമാനം

വിമാനത്തില്‍ തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത യുവതിയുടെ പാന്‍റിനുള്ളില്‍ കൈയിട്ടു എന്ന കുറ്റത്തിന് ഇന്ത്യക്കാരനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭു രാമമൂര്‍ത്തി എന്ന 34കാരനാണ് പിടിയിലായത്.
 
സ്പിരിറ്റ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്തിരുന്ന യുവാവിനെ മെട്രോ എയര്‍പോര്‍ട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. യാത്രയ്ക്കിടെ താന്‍ ഉറങ്ങിപ്പോയെന്നും തന്‍റെ പാന്‍റിനുള്ളില്‍ ആരോ കൈയിടുന്നതായി തോന്നിയപ്പോഴാണ് ഉണര്‍ന്നതെന്നും 22കാരിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
 
ഞെട്ടിയുണര്‍ന്ന യുവതി നോക്കിയപ്പോള്‍ തന്‍റെ മേല്‍‌വസ്ത്രത്തിന്‍റെയും പാന്‍റിന്‍റെയും ബട്ടണുകള്‍ കുടുക്കെടുത്ത നിലയില്‍ കണ്ടു. ഉടന്‍ തന്നെ വിമാന അധികൃതരെ യുവതി സംഭവം അറിയിച്ചു.
 
ജനാലയ്ക്കരുകിലായിരുന്നു യുവതിയുടെ സീറ്റ്. മധ്യഭാഗത്തെ സീറ്റില്‍ പ്രഭുവും അതിനിപ്പുറത്തെ സീറ്റില്‍ പ്രഭുവിന്‍റെ ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. 
 
താല്‍ക്കാലിക വിസയില്‍ അമേരിക്കയിലെത്തിയ ആളാണ് പ്രഭു രാമമൂര്‍ത്തി. ലൈംഗിക പീഡനത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭാര്യയെ കൊന്ന പാസ്റ്റര്‍ പൊലീസിനോട് പറഞ്ഞു - “ഞാന്‍ ഉറക്കത്തിലാണ് അത് ചെയ്തത്” !

2017 സെപ്റ്റംബര്‍ ഒന്നാം തീയതി നടന്ന ഒരു സംഭവമാണ്. മാത്യു ഫെല്‍‌പ്സ് എന്ന പാസ്റ്റര്‍ ...

news

ലാലുപ്രസാദ് യാദവിന് അഴിതന്നെ; കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ ...

news

‘വൈദ്യരേ... സ്വയം ചികിത്സിക്കൂ’; എകെജിയെ വിമര്‍ശിച്ച വി ടി ബല്‍‌റാമിനെ പൊളിച്ചടക്കി എംവി ജയരാജൻ

വി ടി ബല്‍‌റാമിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ. ചരിത്രത്തെ ...

Widgets Magazine