സൈന്യം നോക്കി നില്‍ക്കെ നിയന്ത്രണരേഖ കടന്ന പാക് ഹെലികോപ്‌റ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തി

ശ്രീനഗർ, വ്യാഴം, 22 ഫെബ്രുവരി 2018 (08:12 IST)

Widgets Magazine
  pakistan , india , pakistan chopper , jammu , പാകിസ്ഥാന്‍ , ഹെലികോപ്റ്റർ , നിയന്ത്രണരേഖ , പൂഞ്ച് മേഖല
അനുബന്ധ വാര്‍ത്തകള്‍

ഏറ്റുമുട്ടല്‍ സാധ്യത നിലനില്‍ക്കെ പാകിസ്ഥാന്‍ ഇന്ത്യയുടെ ആകാശാതിര്‍ത്തി കടന്ന്  നിരീക്ഷണപ്പറക്കല്‍ നടത്തി. നിയന്ത്രണരേഖയില്‍ 300 മീറ്ററോളം കടന്നുകയറി പൂഞ്ച് മേഖലയിലാണ് നിരീക്ഷണപ്പറക്കല്‍ നടത്തിയത്.

ബുധനാഴ്ച രാവിലെ 9.45 ഓടെയായിരുന്നു പാക് സൈന്യത്തിന്റെ എംഐ-17 ഹെലികോപ്ടര്‍ ഗുരുതര നിയമലംഘനം നടന്നത്. അതിര്‍ത്തി കടന്ന ഹെലികോപ്ടര്‍ നിരീക്ഷണപ്പറക്കലിന് ശേഷം മടങ്ങിപ്പോകുകയും ചെയ്തു.

മേഖലയില്‍ മൂന്നു ഹെലികോപ്ടറുകള്‍ കണ്ടെത്തിയെങ്കിലും ഒരു ഹെലികോപ്ടര്‍ മാത്രമാണ് അതിര്‍ത്തി ലംഘിച്ച് അകത്തു കടന്നത്. എന്നാല്‍ ഇരുഭാഗത്തു നിന്നും വെടിവയ്‌പ്പോ മറ്റ് പ്രകോപനമോ ഉണ്ടായിട്ടില്ലെന്ന് സേനാവക്താക്കള്‍ വ്യക്തമാക്കി.

അതേസമയം, പാക് ഹെലികോപ്‌റ്റര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് പൂഞ്ചിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പാണ്ഡേ രാജീവ് ഓംപ്രകാശിന്റെ വിശദീകരണം.

ഭീകരരെ തേടി ഇന്ത്യന്‍ സൈന്യം ശ്രീനഗറിലെ ഭുജ്‌പോരാ, മോച്‌വ എന്നിവടങ്ങളില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് പാകി ഹെലികോപ്‌റ്റര്‍ അതിര്‍ത്തികടന്ന് എത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പാകിസ്ഥാന്‍ ഹെലികോപ്റ്റർ നിയന്ത്രണരേഖ പൂഞ്ച് മേഖല India Jammu Pakistan Pakistan Chopper

Widgets Magazine

വാര്‍ത്ത

news

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം; ആളപായം ഇല്ലെന്ന് റിപ്പോര്‍ട്ട് - പ്ലാന്‍റ് താത്കാലികമായി അടച്ചു

അതീവ സുരക്ഷാ പ്രാധന്യം നിലനില്‍ക്കുന്ന കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം. സംഭവത്തിൽ ആളപായം ...

news

കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു - മക്കള്‍ നീതി മയ്യം

നടന്‍ കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് ...

news

ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് സമാധാനചര്‍ച്ച? - ചെന്നിത്തല

ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് ...

news

സി പി എം പിളര്‍പ്പിന്‍റെ വക്കില്‍, പാര്‍ട്ടി ഗുണ്ടാപ്പടയുടെ കൈയില്‍: കുമ്മനം

സി പി എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

Widgets Magazine