ഇളയരാജയ്ക്കും പി പരമേശ്വരനും പത്മവിഭൂഷന്‍, മാര്‍ ക്രിസോസ്റ്റത്തിനും എം‌എസ് ധോണിക്കും പത്മഭൂഷണ്‍

ന്യൂഡല്‍ഹി, വ്യാഴം, 25 ജനുവരി 2018 (22:22 IST)

ഇളയരാജ, പി പരമേശ്വരന്‍, ധോണി, ക്രിസോസ്റ്റം, നിരാല, P Parameswaran, Ilaiyaraaja, Mar Chrysostom, Padma, MS Dhoni, Nirala

സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷന്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കും പത്മഭൂഷന്‍. പാരമ്പര്യ വിഷ ചികിത്സാമേഖലയില്‍ പ്രശസ്തയായ വിതുര സ്വദേശി ലക്ഷ്മിക്കുട്ടി, ഡോ. എം ആര്‍ രാജഗോപാല്‍ എന്നീ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പത്മശ്രീയ്ക്കും അര്‍ഹരായി. 
 
എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാര്‍ പരമവിശിഷ്ട സേനാ മെഡലിന് അര്‍ഹനായി. ജെ പി നിരാലയ്ക്ക് മരണനന്തരബഹുമതിയായി അശോകചക്ര സമ്മാനിക്കും.
 
1926ല്‍ ജനിച്ച പി പരമേശ്വരന്‍ ആര്‍എസ്എസ് പ്രസ്ഥാനങ്ങളുടെയും ഭാരതീയ ജനസംഘത്തിന്‍റെയും താത്വികാചാര്യനായിരുന്നു. 1982ലാണ് തിരുവനന്തപുരം ആസ്ഥാനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കുന്നത്. അന്നുമുതല്‍ കേന്ദ്രത്തിന്‍റെ ഡയറക്ടറാണ് പരമേശ്വര്‍ജി എന്ന് ഏവരും വിളിക്കുന്ന പി പരമേശ്വരന്‍.
 
ഈ വര്‍ഷം നൂറാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കൊല്ലം ഭദ്രാസനാധ്യക്ഷന്‍, തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍, ഇരുപതാം മാര്‍ത്തോമ്മാ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്. 
 
സുഭാഷിണി മിസ്ത്രി, വിജയലക്ഷ്മി നവനീതകൃഷ്ണന്‍, ലെന്‍റിന അവോ താക്കര്‍, മുരളീകാന്ത് പെട്കര്‍, ഭജ്ജു ശ്യാം, അരവിന്ദ് ഗുപ്ത, അന്‍‌വര്‍ ജലാല്‍‌പുര്‍, രാജഗോപാലന്‍ വാസുദേവന്‍, ഇബ്രാഹിം സത്താര്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ ലഭിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രതീക്ഷ യുവജനങ്ങളില്‍, ആധുനിക ഇന്ത്യയെ രൂപപ്പെടുത്തണം: രാഷ്ട്രപതി

രാജ്യത്ത് 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും അവരിലാണ് ...

news

കടലില്‍ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്: ബിനീഷ് കോടിയേരി

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന് ബിനീഷ് കോടിയേരി. രേഖകള്‍ ...

news

കോടിയേരിയുടെ മകനെതിരേ ഉയരുന്നത് വ്യാജ ആരോപണം; പിന്നില്‍ വന്‍ ഗൂഢാലോചന - വിശദീകരണവുമായി സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ...

news

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍ - ആരോഗ്യനില തൃപ്തികരമല്ലെന്നു ഡോക്ടര്‍മാര്‍

ഇന്ന് ഉച്ചയോടെ പൂജപ്പുര സെന്റട്രല്‍ ജയിലില്‍ വെച്ചാണ് സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ...

Widgets Magazine