കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: പത്ത്​ സൈനികര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് പരുക്ക്

മഞ്ഞിടിച്ചിലില്‍ പത്ത് സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| സജിത്ത്| Last Modified വ്യാഴം, 26 ജനുവരി 2017 (16:02 IST)
ജമ്മു കശ്​മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ മഞ്ഞിടിച്ചിലില്‍ പത്ത് സൈനികന്‍ കൊല്ലപ്പെട്ടു. ഗുരെസ് സെക്ടറിലുള്ള നീരു ഗ്രാമത്തിലെ സൈനിക ക്യാമ്പില്‍ ബുധനാഴ്ച യോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. നിരവധി സൈനികർക്ക്​ പരിക്കേറ്റു.

മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :