Widgets Magazine Widgets Magazine

ജവാന്റെ വെളിപ്പെടുത്തലില്‍ മാനം പോയ ബിജെപി മോദിയെ രംഗത്തിറക്കിയോ ?; പുലിവാല് പിടിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി, വ്യാഴം, 12 ജനുവരി 2017 (16:20 IST)

Widgets Magazine
 TB Yadav , PM modi , jammu kashmir , BSF , Narendra modi , Yadav , food , നരേന്ദ്ര മോദി , ബിഎസ്എഫ് , അതിര്‍ത്തി , ടിബി യാദവ് , ഫേസ്‌ബുക്ക് , നിയന്ത്രണരേഖ , ബിജെപി , ഭക്ഷണമില്ല , മോശം ഭക്ഷണം
അനുബന്ധ വാര്‍ത്തകള്‍

അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാർക്കു മോശം ഭക്ഷണമാണു നൽകുന്നതെന്ന ജവാന്റെ വെളിപ്പെടുത്തലിൽ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി.

ബിഎസ്എഫ് ജവാനായ ടിബി യാദവാണ് ഫേസ്‌ബുക്കിലൂടെ അതിര്‍ത്തിയിലെ പട്ടാളക്കാരുടെ അവസ്ഥ വെളിപ്പെടുത്തിയത്. പല രാത്രികളിലും ഭക്ഷണം കഴിക്കാതെയാണ് കിടക്കാൻ പോകുന്നതെന്നും, ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും റേഷന്‍  ഉയർന്ന ഉദ്യോഗസ്ഥർ മറിച്ചുവിൽക്കുകയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

യാദവ് കള്ള് കുടിയനാണെന്നും ഡ്യൂട്ടിയില്‍ വീഴ്‌ച വരുത്തുന്നയാളുമാണെന്നായിരുന്നു ബിഎസ്എഫ് പിന്നീട് വ്യക്തമാക്കിയത്. വിവാദം കനത്തതോടെ യാദവിനെ നിയന്ത്രണരേഖയിൽ നിന്നു രജൗറിയിലെ ബറ്റാലിയനിലേക്ക് മാറ്റി. യാദവ് പോസ്‌റ്റ് ചെയ്‌ത
വീഡിയോ ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് മോദി അറിയണം; ട്രെയിന്‍ തടയാന്‍ പി സി ജോര്‍ജ്ജ്

കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറന്നുപോകുന്നതായി പി സി ...

news

സരിതയുടെ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി നല്ല കുട്ടിയാകുന്നു; കോണ്‍ഗ്രസിന് ആശ്വാസം

ഡിസിസി പുനഃസംഘടനയെത്തുടര്‍ന്ന് ആരംഭിച്ച ‘ശീതസമരം’ അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ...

news

പുതിയ സംഘടനാ രൂപീകരണത്തിന് പിന്നിൽ ദിലീപ്: ലിബർട്ടി ബഷീർ

സിനിമ മേഖലയിലെ സമരത്തെ തുടർന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ നടൻ ...

news

ഉമ്മന്‍ ചാണ്ടിയെ സരിത ക്രോസ് വിസ്താരം ചെയ്യും; ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സരിത

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ...

Widgets Magazine Widgets Magazine