കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: ഒരു സൈനികന് ദാരുണാന്ത്യം, ഒരാളെ കാണാതായി

മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

kashmir, army camp, dead, ശ്രീനഗര്‍, കശ്മീര്‍, മഞ്ഞിടിച്ചില്, സൈന്യം, മരണം
ശ്രീനഗര്‍| സജിത്ത്| Last Modified വ്യാഴം, 26 ജനുവരി 2017 (14:02 IST)
കശ്മീരിലെ ബന്ദിപ്പൊറ ജില്ലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഗുരെസ് സെക്ടറിലുള്ള നീരു ഗ്രാമത്തിലെ സൈനിക ക്യാമ്പില്‍ ബുധനാഴ്ച യോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. മറ്റൊരു സൈനികനെ കാണാതാവുകയും ചെയ്തു.

കാണാതായ സൈനികനായുള്ള തിരച്ചില്‍ ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :