ജമ്മുകശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; മൂന്നു പേരെ സുരക്ഷാസേന വധിച്ചു

പഹൽഗാമിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ശ്രീനഗർ| സജിത്ത്| Last Updated: തിങ്കള്‍, 16 ജനുവരി 2017 (10:56 IST)
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ഇന്നലെ അർധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടലിലാണു തീവ്രവാദികളെ കൊലപ്പെടുത്തിയത്. അനന്ത് നാഗ് ജില്ലയിലെ പഹൽഗാമിലെ അവൂര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്

പ്രാദേശിക തീവ്രവാദികളായ ഇവരിൽ നിന്ന് മൂന്ന് എകെ 47 റൈഫിളുകൾ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. അവൂര ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരിച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

ഏറ്റുമുട്ടലിനെക്കുറിച്ചറിഞ്ഞ് സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും സ്ഥലത്തെത്തിയത് സ്ഥിതി ഗുരുതരമാക്കിയെന്ന് സുരക്ഷാ സേന അധികൃതർ അറിയിച്ചു. സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് അറിയാൻ തിരച്ചിൽ ഇപ്പോളും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :