മരണം സംഭവിച്ച ആ രാത്രിക്ക് മുമ്പ് ഓംപുരിക്ക് സംഭവിച്ചത്; കടുത്ത മദ്യപാനത്തിലേക്ക് നയിച്ച ആ കാരണങ്ങള്‍

മരണം സംഭവിച്ച ആ രാത്രിക്ക് മുമ്പ് ഓംപുരിക്ക് സംഭവിച്ചത്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 10 ജനുവരി 2017 (12:51 IST)
പ്രശസ്ത ബോളിവുഡ് താരം ഓംപുരിയുടെ മരണത്തിനു തൊട്ടുമുമ്പ് സംഭവിച്ചത് എന്തൊക്കെയാണ്. മകനെ കാണാന്‍ വേണ്ടി മുന്‍ഭാര്യയുടെ വീട്ടിലെത്തിയ ഓംപുരി അന്ന് അസാധരണമായ വിധം മദ്യപിച്ചു. മകനെ കാണാന്‍ മുക്കാല്‍ മണിക്കൂറോളം അദ്ദേഹം കാത്തിരുന്നു. എന്നിട്ടും കാണാതായപ്പോള്‍ മദ്യപിക്കുകയായിരുന്നെന്ന് ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഖാലിദ് കിഡ്‌വായി ഓര്‍ക്കുന്നു.

സ്വാഭാവികമരണമാണ് ഓംപുരിയുടേതെന്നാണ് ആദ്യഘട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, അസ്വാഭാവികമായത് എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പൊലീസിന്റെ അന്വേഷണത്തിനെ തുടര്‍ന്നാണ് മരണം നടന്ന സമയത്തിനു തൊട്ടുമുമ്പ് നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഖാലിദ് കിഡ്‌വായി തയ്യാറായത്.

വ്യാഴാഴ്ച വൈകുന്നേരമാണ് മകനെ കാണുന്നതിനു വേണ്ടി മുന്‍ഭാര്യ നന്ദിതയും മകനും താമസിക്കുന്ന ഫ്ലാറ്റില്‍ എത്തിയത്. എന്നാല്‍, ആ സമയത്ത് അവര്‍ രണ്ടുപേരും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. നന്ദിതയുമായി ഫോണില്‍ സംസാരിച്ചെങ്കിലും അത് തര്‍ക്കത്തിലാണ് അവസാനിച്ചത്. തുടര്‍ന്ന് ഒരു ഗ്ലാസ് മദ്യം കുടിക്കാന്‍ ആരംഭിച്ചു. അവര്‍ ഇരുവരും മടങ്ങിയെത്തില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മദ്യപാനം തുടര്‍ന്നു. ഒരു മദ്യക്കുപ്പി മുഴുവനും കുടിച്ചതിനു ശേഷമാണ് കാത്തിരിപ്പ് അവസാനിപ്പിച്ച് മടങ്ങിയതെന്നും ഖാലിദ് വ്യക്തമാക്കുന്നു.

അന്നു രാത്രിയാണ് കഠിനമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഓംപുരി മരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :