ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുകയാണ് മോദി ചെയ്യുന്നത്, രാജ്യത്തെ രക്ഷിക്കണം; രാഷ്ട്രപതിയോട് മമത

രാജ്യത്തെ രക്ഷിക്കാൻ മോദിയ്ക്ക് കഴിയില്ല, രാഷ്ട്രപതി ഇടപെടണം; മമത ബാനർജി

ന്യൂഡൽഹി| aparna shaji| Last Updated: ശനി, 7 ജനുവരി 2017 (09:07 IST)
രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിയില്ലെന്ന് പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുകയാണ് മോദി ചെയ്യുന്നത്. രാജ്യത്തെ രക്ഷിക്കാൻ രാഷ്ട്രപതിയ്ക്ക് മാത്രമേ സാധിക്കുകയുള്ളു. ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക് അതിനുള്ള കഴിവില്ലെന്നും മമത വ്യക്തമാക്കി.

അദ്വാനിയുമായോ രാജ്​നാഥ്​ സിങുമായോ ജെയ്​റ്റ്​ലിയുമായോ തനിക്ക്​ പ്രശ്​നങ്ങളില്ല. അടുത്ത രണ്ട്​ വർഷത്തേക്ക്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ താൻ അനുകൂലിക്കുന്നു. ബംഗാളിൽ നോട്ട്​ നിരോധനം 1.7 കോടി ജനങ്ങളെ നേരിട്ട്​ ബാധിച്ചതായും 81.5 ലക്ഷം പേർക്ക്​ ഇത്​ മൂലം തൊഴിൽ നഷ്​ടപ്പെട്ടതായും മമത പറഞ്ഞു.

ഇനിയും നിലവിലെ സ്​ഥിതി തുടർന്നാൽ പശ്​ചിമബംഗാൾ ക്ഷാമത്തി​ലേക്ക്​ നീങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു. നോട്ട്​ പിൻവലിക്കലിന്​ ശേഷം കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ മമത ബാനർജി രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :