ലൈംഗീക ആനന്ദത്തിനു കൗമാരക്കാരിയെ അമ്മയും കാമുകനും ചെര്‍ന്നു പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം മാസങ്ങളോളം ടിന്നിൽ സൂക്ഷിച്ച ശേഷം അവയവങ്ങൾ വേർപ്പെടുത്തി ഉപേക്ഷിച്ചു

ലൈംഗീക ആനന്ദത്തിനു കൗമാരക്കാരിയെ അമ്മയും കാമുകനും ചെര്‍ന്നു പീഡിപ്പിച്ച് കൊലപ്പെടുത്തി

 killing a teen girl , mother is accused , Pennsylvania , rape , police , death , sex , Sara Packer and Jacob Sullivan. , പീഡിപ്പിച്ച് കൊലപ്പെടുത്തി , കൗമാരക്കാരി , പൊലീസ് , ലൈംഗീക ആനന്ദം , സെക്‍സ് , പീഡനം , സെക്‍സ്
പെൻസിൽവാനിയ| jibin| Last Modified തിങ്കള്‍, 9 ജനുവരി 2017 (16:16 IST)
കാമുകനുമായി ചേര്‍ന്ന് മാതാവ് കൗമാരക്കാരിയെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് ക്രൂരമായ ലൈംഗീക അതിക്രമം അരങ്ങേറിയത്. ഗ്രേസ് പാർക്കർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തില്‍ പൊലീസ് നടത്തിയ രഹസ്യന്വേഷണത്തില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അമ്മ സാറാ പാർക്കറെ സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കാമുകൻ ജേക്കബ് സള്ളിവനുമൊപ്പം ചേര്‍ന്നാണ് കൊല നടത്തിയതെന്ന് മാതാവ് വ്യക്തമാക്കി.

കൂടുതല്‍ ലൈംഗീക ആനന്ദത്തിനു വേണ്ടി പെൺകുട്ടിയെ മർദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തു. ഇതിനിടെ ശ്വാസം മുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്നും സാറയും കാമുകനും വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം മാസങ്ങളോളം ടിന്നിൽ സൂക്ഷിച്ച ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇരുവരും മൊഴി നല്‍കി. പതിനാലുകാരിയായ
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മാസമാണ് മൃതദേഹം ഒളിപ്പിച്ചുവച്ചത്.

പെണ്‍കുട്ടി കൊല്ലപ്പെട്ടത് മറച്ചുവെച്ച് തന്റെ മകളെ കാണാനില്ലെന്ന് വ്യക്തമാക്കി സാറാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗ്രേസിനെ സാറാ ദത്തെടുത്ത് വളർത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :