ശക്തിപ്രാപിച്ച് തിത്‌ലി ഒഡീഷ തീരത്തേക്ക്; മൂന്ന് ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു, ആന്ധ്ര തീരത്തും അതീവ ജാഗ്രത

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (07:53 IST)

ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ഒ‍ഡീഷ തീരത്തേക്കു നീങ്ങുന്നു. തീരം തൊടാനായെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയാണ് കാറ്റിനുള്ളത്. ഒഡീഷ, ആന്ധ്ര തീരങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. 
 
ഇന്നു പുലർച്ചെ അ‍ഞ്ചരയോടെ  ചുഴലിക്കാറ്റ് കനത്തപേമാരിയുടെ അകമ്പടിയോടെ ഒഡീഷതീരത്തെ പ്രകമ്പനം കൊള്ളിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുണ്ട്. അതേസമയം, മൂന്ന് ലക്ഷത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. 836 ക്യാംപുകൾ  ഒഡീഷയിൽ  വിവിധ ഇടങ്ങളിലായി തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കിനിർത്തി. 
 
എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും  ഇന്നു നാളെയും അവധി നൽകി. ആൾനാശം ഉണ്ടാകാതിരിക്കാൻ പരമാവധി മുൻകരുതൽ എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ചുഴലിക്കാറ്റ് വീശുന്നുണ്ടെങ്കിലും കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ല, അവർക്കും വിശ്വാസമുണ്ടെന്ന് സർക്കാർ ഓർക്കണമെന്ന് കെ പി ശശികല

വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ലെന്നും അവർക്കും വിശ്വാസങ്ങൾ ഉണ്ടെന്ന് സർക്കാർ ...

news

അണിയറയിൽ കേരള ബാങ്ക് ഒരുങ്ങുന്നു; ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ...

news

ഇറാനുമേലുള്ള അമേരിക്കൻ ഉപരോധം: ഇന്ത്യയിലേക്ക് സൌദിയിൽ നിന്നും കൂടുതൽ എണ്ണ എത്തും

ഇന്ത്യക്ക് അധിക എണ്ണ നൽകാൻ ഒരുങ്ങി സൌദി അറേബ്യ. ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധത്തിന് ...

Widgets Magazine