ആശങ്കയൊഴിഞ്ഞു; സംസ്ഥാനത്ത് മഴ കുറഞ്ഞു, ഇടുക്കിയിലും വയനാടും യെല്ലോ അലേർട്ട്, ന്യൂനമർദ്ദം തിങ്കളാഴ്‌ചയോടെ ‘ലുബാൻ’ ചുഴലിക്കാറ്റായി മാറും

തിരുവനന്തപുരം, തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (07:31 IST)

പ്രതീക്ഷിച്ച അതിതീവ്ര പെയ്യാത്തതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ. രണ്ട് ദിവസം കൂടി മഴ തുടരുമെങ്കിലും അത് കനത്ത മഴ ആയിരിക്കാൻ സാധ്യതയില്ലെന്നാണ് അറിയിപ്പുകൾ. മഴ തീവ്രമായിരിക്കും എന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ചെറുതോണി ഡാമിലെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്‌തിരുന്നു. ആശങ്ക ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു ഇത്.
 
എന്നാൽ, തുലാവർഷം വരുന്നതിനാൽ ചില ഡാമുകളുടെ ഷട്ടറുകൾ തുറന്നുവെക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. അതേസമയം, അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അകന്നുപോയതാണ് കേരളത്തിൽ മഴ കുറയാൻ കാരണം. ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിലും വയനാടും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
അതിതീവ്രമഴയുടെ ആശങ്കപരത്തി അറബിക്കടലിൽ മിനിക്കോയിക്ക് അടുത്ത് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഇതിനിയും ചുഴലിക്കാറ്റായി മാറിയിട്ടില്ല. ഇത് തിങ്കളാഴ്ചയോടെ ‘ലുബാൻ’ ചുഴലിക്കാറ്റായി യെമെൻ-ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ടോമി എന്ന നായയോട് ക്ഷമ ചോദിച്ചില്ല; ഡൽഹിയിൽ 40കാരനെ ക്രൂരമായി കുത്തിക്കൊന്നു

വളർത്തു നായയുടെ ദേഹത്ത് വണ്ടി തട്ടിയതിന് ക്ഷമചോദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ...

news

സംസ്ഥാനത്ത് മഴ കുറഞ്ഞു; ഭീതിയൊഴിഞ്ഞതോടെ ഇടുക്കി ഡാം അടച്ചു

സംസ്ഥാനത്ത് മഴ കുറഞ്ഞ പശ്ചാത്തലത്തിൽ ഇടുക്കി ചെറുതോണി ഡാം അടച്ച. ഞായറഴ്ചവൈകിട്ട് ...

news

ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം

ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണവുമായി ​ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. ...

news

ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് എ കെ ശശീന്ദ്രൻ

ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഇല്ലെന്ന് ഗതാഗതമന്ത്രി എ കെ ...

Widgets Magazine