സംസ്ഥാനത്ത് മഴ കുറഞ്ഞു; ഭീതിയൊഴിഞ്ഞതോടെ ഇടുക്കി ഡാം അടച്ചു

ഞായര്‍, 7 ഒക്‌ടോബര്‍ 2018 (15:55 IST)

തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ പശ്ചാത്തലത്തിൽ ഇടുക്കി ചെറുതോണി ഡാം അടച്ച. ഞായറഴ്ചവൈകിട്ട് മൂന്നുമണിയോടെയാണ് ഡാമിന്റെ ഷട്ടർ അടച്ചത്. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്നും ഒമാൻ. യമൻ തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്നതിനാ‍ലാണ് മഴ കുറഞ്ഞത്. ഞായാറാഴ്ച രാത്രിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒമാൻ തീരത്ത് എത്തുമ്പോഴേക്കും കാറ്റിന്റെ ശക്തി കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടക്കുന്നതിനോടൊപ്പം തന്നെ മറ്റ് 12 ഡാമുകളിലെ ഷട്ടറും അടക്കുമെന്ന് കെ എസ്‌ ഇ ബി അറിയിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല പ്രദേശങ്ങളിലും ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം

ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണവുമായി ​ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. ...

news

ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് എ കെ ശശീന്ദ്രൻ

ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഇല്ലെന്ന് ഗതാഗതമന്ത്രി എ കെ ...

news

ശബരിമല സ്ത്രീപ്രവേശനത്തിൽ തന്ത്രി കുടുംബം ചർച്ചക്ക് വരുമോയെന്ന് നോക്കാം: മുഖ്യമന്ത്രി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്ത്രി കുടുംബം ചർച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് ...

news

വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെക്കൂട്ടാൻ അനുവദിക്കണമെന്ന് വിരാട് കോഹ്‌ലി

വിദേശ പ്രയടനങ്ങൾക്കായി പോകുമ്പോൾ ഭാര്യമാരെ കൂടെകൂട്ടാനുള്ള അനുമതി ഇന്ത്യൻ താരങ്ങൾക്ക് ...

Widgets Magazine