ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻ‌വലിച്ചു; ചുഴലിക്കാറ്റ് കേരളത്തിൽ അടുത്തേക്കില്ല

Sumeesh| Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (13:43 IST)
ലക്ഷദ്വീപിന് സമീപത്ത് അറബിക്കടിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻ‌വലിച്ചു. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ്‌ ഭാഗത്തേക്ക് നീങ്ങാൻ തുടങ്ങിയതോടെയാണ് ഇരു ജില്ലകളിലേയും റെഡ് അലർട്ട് പിൻവലിച്ചത്.

സംസ്ഥാനത്ത് കനത്ത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശനി ഞായർ ദിവസങ്ങളിൽ പാലക്കാട് ഓറഞ്ച് അലർട്ടും പത്തനംതിട്ട, തൃശൂര്‍, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്, തിരുവന്തപുരം ജില്ലയിൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഏത് സാഹചര്യുത്തെയും നേരിടാൻ ദുരന്ത നിവാരണ സേന തയ്യാറെടുത്തുകഴിഞ്ഞു എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ ജില്ലാ കളക്ടർമർ വിലയിരുത്തുന്നുണ്ട്. ശനി ഞായർ ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളത്തിൽ എത്തില്ലെങ്കിലും ശക്തമായ കാറ്റ് ഉണ്ടേയേക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :