നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല; ഇനി നിക്ഷേപിക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം

നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ ഇന്നുമുതല്‍ നിയന്ത്രണമില്ല

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (08:35 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. നിക്ഷേപിച്ച തുക ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിനാണ് കൂടുതല്‍ ഇളവുകള്‍. ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

നിലവില്‍ ഒരു ആഴ്ചയില്‍ 24, 000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുക. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാവുന്നതാണ്. അതേസമയം, എ ടി എം വഴി മുന്‍പ് നിശ്ചയിച്ച തുകയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ല.

നിക്ഷേപിച്ച തുക പിന്‍വലിക്കുമ്പോള്‍ 500, 2000 രൂപ നോട്ടുകള്‍ ആയിരിക്കും നല്കുക. റിസര്‍വ് ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിയന്ത്രണങ്ങള്‍ തുടരുന്നത് ആയിരിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :