യോഗി സര്‍ക്കാര്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; യുപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി, വ്യാഴം, 23 നവം‌ബര്‍ 2017 (09:08 IST)

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
 
ക്രമസമാധാന നില തകര്‍ന്നാല്‍ പോലും സര്‍ക്കാരിന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്താനാകില്ലെന്നും ക്രിമിനല്‍ ആരോപണത്തിന്റെ പേരില്‍ നടക്കുന്ന ‘എക്‌സ്ട്രാ ജുഡീഷ്യല്‍’ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതാകുമെന്നും കമ്മീഷന്‍ പറഞ്ഞു.
 
ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യു.പി സര്‍ക്കാരിന്റെ നടപടികളെ കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആളുകള്‍ക്കിടയില്‍ പേടി വളര്‍ത്തുന്നത് നല്ലതാവില്ലെന്നും കമ്മീഷന്‍ പറയുന്നു. 
 
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ 5വരെ ആറുമാസത്തിനിടെ 433 ഏറ്റമുട്ടലുകള്‍ യു.പിയില്‍ നടന്നിട്ടുണ്ടെന്നാണ്. ഇതില്‍ 19 പേര്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യൂണിവേഴ്സിറ്റി ഹോസ്റ്റൽ കത്തിച്ച് വിദ്യാർത്ഥികൾ

പരീക്ഷയിൽ കോപ്പിയടിച്ചു എന്നാരോപിച്ച് അധ്യാപകൻ മോശമായി പെരുമാറിയതിൽ മനംനൊന്ത് ...

news

ദിലീപിനെതിരായ കുറ്റപത്രം; മഞ്ജുവും കാവ്യയും സാക്ഷികൾ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും സാക്ഷികൾ. ...

news

ദിലീപ് സംശയരോഗി, എന്നിട്ടും ഒരുപാട് സഹിച്ചു, സഹികെട്ടപ്പോഴാണ് പിരിഞ്ഞത്: മഞ്ജു വാര്യർ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനസാക്ഷി ദിലീപിന്റെ മുൻഭാര്യയും നടിയുമായ ...

news

എല്ലാം മഞ്ജുവും സന്ധ്യയും നടത്തുന്ന ഒത്തുകളി?, ദിലീപിനെതിരെ മഞ്ജു സാക്ഷിയാകാൻ കാരണം ആ കൂടിക്കാഴ്ച?

കേരളക്കര ഏറെ ആകാംഷയോടെ കാത്തിരുന്ന നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ഇന്നലെ ...

Widgets Magazine