ഡല്‍ഹിയിലേക്ക് സൈനിക നീക്കം നടന്നിരുന്നെന്ന് മനീഷ് തിവാരി

ന്യൂഡൽഹി| JOYS JOY| Last Modified ഞായര്‍, 10 ജനുവരി 2016 (14:35 IST)
ഡല്‍ഹിയിലേക്ക് സൈനിക നീക്കം നടന്നിരുന്നുവെന്ന ദേശീയമാധ്യമ വാര്‍ത്ത ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി. ഇന്ത്യന്‍ എക്സ്‌പ്രസ് പത്രമായിരുന്നു ഡല്‍ഹിയിലേക്ക് 2012ല്‍ സൈനിക നീക്കം നടന്നിരുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സൈനികനീക്കം നിര്‍ഭാഗ്യകരമായിരുന്നെന്നും പറഞ്ഞു. ഒരു പുസ്തകപ്രകാശന ചടങ്ങിലായിരുന്നു മനീഷ് തിവാരിയുടെ വെളിപ്പെടുത്തല്‍.

സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായി എന്നത് ശരിയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെൻററി സ്റ്റാൻറിങ് കമ്മിറ്റിയിൽ ആ സമയത്ത് താന്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് ഇപ്പോള്‍ ഒരു തര്‍ക്കത്തിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2012 ജനുവരി 16ന് സൈനിക അട്ടിമറി നീക്കം നടന്നു എന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :