ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാക്കിന്റെ കുടുംബത്തിന് നാല് ഫ്ലാറ്റുകള്‍ കൈമാറി

ന്യൂഡൽഹി| JOYS JOY| Last Modified ശനി, 9 ജനുവരി 2016 (14:48 IST)
പശുവിന്റെ മാംസം വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് ദാദ്രിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിന് നാലു ഫ്ലാറ്റുകള്‍ കൈമാറി. ഉത്തര്‍ ദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഫ്ലാറ്റുകള്‍ കൈമാറിയത്.

ഒരു ബെഡ്റൂമുള്ള നാല്
ഫ്ലാറ്റുകളാണ് അഖ്‌ലാക്കിന്‍റെ കുടുംബത്തിന് നല്കിയിരിക്കുന്നത്. അഖ്‌ലാക്കിന്റെ ഭാര്യ ഇക്‌റമന്‍, സഹോദരന്മാരായ ജാന്‍ മുഹമ്മദ്, അഫ്ല്‍ മുഹമ്മദ്, സമീല്‍ മുഹമ്മദ് എന്നിവരുടെ പേരിലാണ് വീടുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ലഭിച്ച 9.5 ലക്ഷം രൂപ അഖ്‌ലാക്കിന്‍റെ കുടുംബം ഫ്ലാറ്റിനായി നല്‍കിയിരുന്നു. 20 - 24 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റുകള്‍ ഇവർക്കായി സർക്കാർ വില കുറച്ച് നൽകുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്‌തംബറിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. എന്നാല്‍, അന്വേഷണത്തില്‍
അഖ്‌ലാക്കിന്‍റെ വീട്ടിൽ പശുവിറച്ചി
ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :