രാജ്യത്ത് ട്രയിന്‍ യാത്രാക്കൂലി വീണ്ടും വര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 10 ജനുവരി 2016 (12:00 IST)
രാജ്യത്ത് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കും. ഇതിനുള്ള നീക്കങ്ങള്‍ റെയില്‍വേ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

റെയില്‍വേ മന്ത്രാലയത്തിനുള്ള ബജറ്റ് സഹായത്തില്‍നിന്ന് 12,000 കോടി രൂപ ധനകാര്യ വകുപ്പ് വെട്ടിച്ചുരുക്കി. ഇതാണ് യാത്രാക്കൂലി കൂട്ടാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്. സ്വയം വരുമാനസാധ്യതകള്‍ കണ്ടെത്താന്‍ ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്കിയിരിക്കുകയാണെന്നും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അടുത്തിടെ സ്ലീപ്പര്‍ ക്ലാസ്, എ സി ടു ടയര്‍, ത്രീ ടയര്‍ തത്കാല്‍ ടിക്കറ്റ് നിരക്കുകള്‍ 33 ശതമാനം കൂട്ടിയിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനകം ട്രെയിന്‍ യാത്രക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ദ്ധിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :