“നിങ്ങള്‍ നിങ്ങളുടെ ഭാര്യയുമായി വരൂ, ഞാന്‍ കാമുകനുമായി വരാം, നമുക്കൊന്ന് കൂടാം” - ഡബിള്‍ ഡേറ്റിംഗ് നടത്താമെന്ന് നിഹാരിക സിംഗ്

ശനി, 10 നവം‌ബര്‍ 2018 (18:22 IST)

നിഹാരിക സിംഗ്, ഭൂഷന്‍ കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, Nawazuddin Siddiqui, Niharika Singh, #MeToo

നടിയും മോഡലുമായ നിഹാരിക സിംഗ് നടത്തിയ തുറന്നുപറച്ചിലുകള്‍ ഇപ്പോള്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരീസ് മേധാവി ഭൂഷന്‍ കുമാര്‍ എന്നിവരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരിക്കുകയാണ് നിഹാരിക.
 
ടി സീരീസ് അധിപന്‍ ഭൂഷന്‍ കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ നിഹാരിക ഉന്നയിക്കുന്നു. ഒരു സിനിമയ്ക്ക് കരാര്‍ ആയ ശേഷം ഒരിക്കല്‍ ഓഫീസിലേക്ക് തന്നെ വിളിച്ച് ഒരു കവര്‍ ഏല്‍പ്പിച്ചെന്നും അതില്‍ ആയിരം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും നിഹാരിക പറയുന്നു.
 
പിന്നീട് രാത്രിയില്‍ ഭൂഷന്‍ കുമാറിന്‍റെ ഒരു മെസേജ് വന്നു. ‘എനിക്ക് കൂടുതലായി നിന്നെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, നമുക്ക് ഒരിക്കല്‍ കൂടണം’ എന്നായിരുന്നു മെസേജ്. അപ്പോള്‍ തന്നെ ഭൂഷന്‍ കുമാറിന് റിപ്ലേ നല്‍കിയെന്നും നിഹാരിക പറയുന്നു.
 
‘നമുക്ക് ഒരു ഡബിള്‍ ഡേറ്റിംഗ് ആവാം. ഞാന്‍ എന്‍റെ കാമുകനുമായി വരാം. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൊണ്ടുവരൂ’ - എന്നായിരുന്നു ഭൂഷന്‍ കുമാറിന് താന്‍ അയച്ച സന്ദേശമെന്നും നിഹാരിക പറയുന്നു. അതില്‍ പിന്നെ ഭൂഷന്‍ കുമാറില്‍ നിന്നും മെസേജുകള്‍ ഒന്നും വന്നില്ലെന്നും നിഹാരിക സിംഗ് ട്വീറ്റ് ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലൈംഗികാവയവത്തിൽ സിലിക്കോൺ കുത്തിവച്ചു പരീക്ഷണം നടത്തി, യുവാവിനെ തേടിയെത്തിയത് മരണം

ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച്‌ പരീക്ഷണം നടത്തിയ യുവാവിന് ദാരുണാന്ത്യ. ...

news

ചലച്ചിത്ര നടി ലക്ഷ്മി കൃഷ്ണമൂർത്തി വിടവാങ്ങി

ചലച്ചിത്ര അഭിനയത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ...

news

ഗർഭിണിയായ മുൻഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, രക്ഷപ്പെടാൻ യുവതി പ്രയോഗിച്ച മാർഗത്തിൽ മുൻ ഭർത്താവ് വീണു !

ഗർഭിണിയായ മുൻ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് യുവതി നൽകിയത് ...

news

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കിടക്കയിൽനിന്നും തെറിച്ചുവീണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി

ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടവേ കിടക്കയിൽനിന്നും തെറിച്ചുവീണ് അരക്ക് താഴേക്ക് ...

Widgets Magazine