കാഞ്ഞബുദ്ധിയില്‍ കേന്ദ്രം സുല്ലിട്ടു; വിലക്കുകളെ മലര്‍ത്തിയടിച്ച് പോണ്‍‌ഹബ് തുറന്നു - മറുപണി ഇങ്ങനെ!

കാഞ്ഞബുദ്ധിയില്‍ കേന്ദ്രം സുല്ലിട്ടു; വിലക്കുകളെ മലര്‍ത്തിയടിച്ച് പോണ്‍‌ഹബ് തുറന്നു - മറുപണി ഇങ്ങനെ!

 pornhub , adults only videos , sexual videos , പോണ്‍ സൈറ്റുകള്‍ , അശ്ലീല വിഡിയോ , ഹൈക്കോടതി , പോണ്‍ഹബ്
മുംബൈ| jibin| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2018 (16:05 IST)
അശ്ലീല വിഡിയോ പോര്‍ട്ടലുകള്‍ ‘പൂട്ടാ’നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൊളിച്ച് വമ്പന്‍ പോണ്‍ സൈറ്റുകള്‍. ടെലികോം മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് തിരിച്ചടിയായതോടെയാണ് പോൺഹബ് പുതിയ നീക്കത്തിലൂടെ സാഹചര്യം മറികടന്നത്.

ബ്ലോക്ക് ചെയ്‌ത പോൺ വെബ്സൈറ്റുകളുടെ മിറർ ഡൊമെയ്നുകൾ നിർമിച്ചതാണ് പോൺഹബ് ഈ പ്രതിസന്ധിയെ മറികടന്നത്. ഇതോടെ നേരത്തെ ലിസ്റ്റ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളുടെ ലിസ്റ്റിൽ നിന്ന് പോൺഹബിന് തൽകാലത്തേക്ക് മോചനം ലഭിച്ചു.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 827 പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തിയത്.

827 പോണ്‍ സൈറ്റുകളും 30 സാധാരണ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനാണ് കോടതി ഉത്തരവ്.
ഇതിന്റെ അടിസ്ഥാനത്തിൽ 30 സാധാരണ സൈറ്റുകളെ ഒഴിവാക്കി 827 പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐടി വകുപ്പ് ടെലികോ മന്ത്രാലയത്തിന് നിർദേശം നൽകുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ദാതാക്കളായ റിലയൻസ് ജിയോ പോൺസൈറ്റുകൽ ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്. ജിയോയുടെ നെറ്റ്‌വർക്കുകളിൽ പോൺ സൈറ്റുകൾ ലഭ്യമാകുന്നില്ലെന്ന് യൂസർ ഫോറങ്ങളില്‍ പരാതി ശക്തമായിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :