ദീപാവലിക്ക് തയ്‌ച്ചുനൽകാമെന്ന് പറഞ്ഞ വസ്ത്രങ്ങൾ കൊടുക്കാനായില്ല, തയ്യൽ‌ക്കാരി ആത്മഹത്യ ചെയ്തു

വെള്ളി, 9 നവം‌ബര്‍ 2018 (16:01 IST)

തിരുപ്പൂർ: ദീപാവലിക്ക് തയ്ച്ചു നൽകാമെന്നു പറഞ്ഞ വസ്ത്രങ്ങൾ നൽകാനാവാത്തതിന്റെ മനോവിഷമത്തിൽ തയ്യൽ‌കാരി ജീവനൊടുക്കി. തിരുപ്പൂർ പരപ്പന നഗറിലാണ് സംഭവം. 41കാരിയായ പദ്മിനിയാണ് മനോവിഷമത്താൽ വിഷക്കല്ല് കഴിച്ച് ചെയ്തത്.
 
പ്രദേശത്തെ അറിയപ്പെടുന്ന തയ്യൽ‌കാരിയാണ് പദ്മിനി. ദീപാവലിക്ക് വസ്ത്രങ്ങൾ തയ്ച്ചുനൽകുന്നതിനായി നിരവധി പേരാണ് പദ്മിനിയെ സമീപിച്ചിരുന്ന. കൃത്യ സമയത്ത് നൽകാം എന്ന് ഇവർക്കെല്ലാം പദ്മിനി വാക്കും നൽകിയിരുന്നു. ഇത് പാലിക്കാനാവാത്തതിന്റെ മനോവിഷമത്തിലാണ് ഇവർ ജീവനൊടുക്കിയത്.
 
അഞ്ച് വർഷങ്ങൾക്ക് മുൻപ് വിവാഹ ബന്ധം വേർപ്പെടുത്തിയ പദ്മിനി അമ്മക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓൺലൈൻ സുഹൃത്തിനെ വിശ്വസിച്ചു; വയോധികന് നഷ്ടമായത് 9ലക്ഷത്തോളം രൂപ

ഓൺലൈലൂടെ പരിജയപ്പെട്ട വ്യാജന്റെ കെണിയിൽപ്പെട്ട വയോധികന് നഷ്ടമായത് 9.4 ലക്ഷം രൂപ. ...

news

‘നിങ്ങൾ വിശ്വാസിയാണോ ?, അയ്യപ്പൻ ഹിന്ദുവല്ലെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിന് ശബരിമലയിൽ പോയി‘‌‌- രഹന ഫാത്തിമയോട് ഹൈക്കോടതി

ഒരാളുടെ മതവിശ്വാസം മറ്റൊരാളെ ഹനിക്കുന്ന തരത്തിലാവരുതെന്ന് ഹൈക്കോടതി. ശബരിമലയിൽ വിവാദങ്ങൾ ...

news

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. രണ്ടാഴ്‌ചയ്‌ത്തേക്കാണ് കോടതി സ്‌റ്റേ ...

news

ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിനെ വെട്ടിനുറുക്കി വരമ്പില്‍ താഴ്ത്തി

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ...

Widgets Magazine