രജനികാന്ത്, വിജയ് സേതുപതി ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദിഖിയും

രജനികാന്ത്, വിജയ് സേതുപതി ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദിഖിയും

Rijisha M.| Last Modified വ്യാഴം, 19 ജൂലൈ 2018 (14:13 IST)
രജനികാന്ത്, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും. കൂടാതെ ചിത്രത്തില്‍ നായികയായി സിമ്രാന്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നായികയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും സിമ്രാന്റെ കടന്നുവരവ് വളരെ അപ്രതീക്ഷിതമാണ്.

രജനി - കാര്‍ത്തിക് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ധിഖിയാണെന്ന് മുമ്പ് സോഷ്യല്‍മീഡിയയിൽ വാർത്തകൾ ഉണ്ടായിരുന്നു.

ബോബി സിംഹ, സനന്ത് റെഡ്ഡി എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ രജനിയുടെ ആമുഖ ഗാനം പാടിയിരിക്കുന്നത് എസ്.പി ബാലസുബ്രമണ്യമാണെന്ന പ്രത്യേകതയും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :