പാകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിനായി നിയന്ത്രിത യുദ്ധം നടത്തണമെന്ന് ബി ജെ പി മന്ത്രി

Sumeesh| Last Modified വ്യാഴം, 14 ജൂണ്‍ 2018 (18:36 IST)
പാകിസ്ഥാനെ പാഠം പഠിപ്പിക്കാനായി നിയന്ത്രിത യുദ്ധം നടത്തണം എന്ന് ജമ്മുകാശ്മീരിലെ ബി ജെ പി മന്ത്രി ചൌദരി ലാത്സിങ്. പാക് സൈന്യം
അതിർത്തിയിൽ നിരന്തരമായി അക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ചൌ‍ദരിയുടെ പ്രസ്ഥാവനയുമായി രംഗത്ത് വന്നിരിക്കുന്നത്

ഇന്ത്യയുടെ ഏതൊരു ആക്രമണവും പാകിസ്ഥാന് താങ്ങാൻ സാധിക്കാത്ത തരത്തിലുള്ളതാകണം എന്നും അതൊരു നിയന്ത്രിത യുദ്ധത്തിലൂടെ ആയിരിക്കണം എന്നുമാണ് ചൌദരി ലാത്സിങ് പറയുന്നത്. വിവിധ സൈനിക നടപടികൾ കണക്കിലെടുത്ത് ഇത് എത്രയും പെട്ടന്ന് നടാപ്പിലാക്കണം എന്നും ചൌദരി ആവശ്യപ്പെടുന്നു.

സംസ്ഥനത്തെ പ്രാദേശിക പാർട്ടികൾ സർക്കാരിന്റെ കണ്ണുകെട്ടിയിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ താൽ‌പര്യങ്ങൾക്ക് വേണ്ടി
പാകിസ്ഥാനുമായി ചർച്ച നടത്താനാണ് ഇക്കൂട്ടർ പറയുന്നതെന്നും നമ്മുടെ ജവാന്മാർ ഓരോ ദിവസവും വെടിയേറ്റ് മരിച്ചുകൊണ്ടിരിക്കുകയാണെന്നും
ചൌദരി ലാൽ‌സിംഗ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :