കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ

Sumeesh| Last Modified ബുധന്‍, 6 ജൂണ്‍ 2018 (16:57 IST)
കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിൽ ആണിക്കുളത്ത് ചിറക്ക് സമീപത്തെ വീടിനു പിറകിൽ നിന്നുമാണ് മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അന്യസംസ്ഥാനക്കാരിയായ യുവതി രക്തശ്രാവത്തെ തുടർന്ന് കൊല്ലത്ത് വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. പ്രസംവം നടന്നതായി മനസിലാക്കിയ ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :