പ്രധാനമന്ത്രിയോട് തനിക്ക് ചോദിക്കാനുള്ളത് നാലു ചോദ്യമെന്ന് ഉമ്മൻ ചാണ്ടി, ഉത്തരം നൽകാൻ മോദിയ്ക്ക് കഴിയുമോ?

തിരുവനന്തപുരം, ചൊവ്വ, 29 നവം‌ബര്‍ 2016 (14:31 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

അഭിനവ തുഗ്ലക് ആയി മാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നോട്ട് പിൻവലിക്കുന്നതിന്റെ ദുരിതം നീണ്ടുപോകുകയാണ്. പ്രതിസന്ധി തീരാൻ പ്രധാനമന്ത്രി 50 ദിവസം ക്ഷമിക്കാൻ പറഞ്ഞു. പക്ഷേ മാസങ്ങൾ കഴിഞ്ഞാലും ദുരിതം തീരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ ഇപ്പോഴെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് തനിക്ക് നാല് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് ഉമ്മൻ ചാണ്ടി. യു ഡി എഫിന്റെ രാജ്ഭവൻ മാർച്ചിലെ പ്രസംഗത്തിലാണ് ഉമ്മൻ ചാണ്ടി ചോദ്യങ്ങൾ ഉന്നയിച്ചത്. 
 
1. രാജ്യത്ത് 86% 1000, 500 നോട്ടുകളാണെന്ന് അറിയാതെ തമാശയായിട്ടാണോ മോദി അവ പിൻവലിച്ചത്. അതല്ല അറിഞ്ഞിട്ടാണെങ്കിൽ എന്തുകൊണ്ടു മുൻകരുതലെടുത്തില്ല?
 
2.രാജ്യത്തെ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ വഴി ഒരു നിമിഷം ഏതാണ്ട് 200 കോടിയാണു പിൻവലിക്കുന്നത്. പുത്തൻ നോട്ടുകൾ ഈ എ‌ടിഎമ്മുകളിൽ പ്രവർത്തനക്ഷമമാകില്ലെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ല?
 
3. ഭരണഘടന 300 എ പ്രകാരം രാജ്യത്ത് ഒരു പൗരനു നിയമപരമായി അനുവദിച്ചിട്ടുള്ളത്ര പണം കൈവശം വയ്ക്കാമെന്നിരിക്കെ അതിനു നിയന്ത്രണം ഏർപ്പെടുത്തിയതു നിയമവിരുദ്ധ നടപടിയല്ലേ? ഇതിനെ പ്രധാനമന്ത്രി എങ്ങനെ ന്യായീകരിക്കും?
 
4. സംസ്ഥാന സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് ആരെ സഹായിക്കാനാണ്?Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം; നാല് ഭീകരരെ വധിച്ചു, ഫലം കണ്ടത് എട്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ

ജമ്മു കശ്മീരിലെ രാംഗറയിലെ സൈനിക താവളം ആക്രമിക്കാൻ ശ്രമിച്ച നാലു ഭീകരരെ ഇന്ത്യൻ സൈന്യം ...

news

അഞ്ചു ദിവസമായി ബാങ്കില്‍ കയറിയിറങ്ങുന്നു; നോട്ട് കിട്ടാനില്ല; കുപിതരായ ജനം ബാങ്ക് പൂട്ടിച്ചു

നോട്ട് അസാധുവാക്കലിന് ശേഷം ദിവസങ്ങളോളം ബാങ്കുകളില്‍ കാത്തിരുന്നിട്ടും സാധുവായ നോട്ടുകള്‍ ...

news

അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു; വിട്ടു വിഴ്‌ചകള്‍ ആര്‍ക്കൊക്കെ എന്ന് അറിയാം!

ബ്രിട്ടണില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. ...

Widgets Magazine