അസാധുനോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്; 8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചു

8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചു

മുംബൈ| Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (08:55 IST)
രാജ്യത്ത് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. അസാധുവാക്കപ്പെട്ട 500 രൂപ, 1000 രൂപ നോട്ടുകളില്‍ 33, 948 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റി നല്കിയതു വഴിയാണ് ബാങ്കിലെത്തിയത്. എന്നാല്‍, 8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുകയായിരുന്നു.

പോസ്റ്റ് ഓഫീസില്‍ ലഭിച്ച തുക കൂടാതെയുള്ള കണക്കാണിത്. നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യവാരം പിന്‍വലിക്കപ്പെട്ടതിനേക്കാള്‍ കുറഞ്ഞ തുകയാണ് പിന്നീട് പിന്‍വലിക്കപ്പെട്ടത്. നവംബര്‍ 10നും 18നും ഇടയില്‍ 1.36 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് ബാങ്കുകളിലൂടെ ജനങ്ങളിലെത്തിച്ചത്. എന്നാല്‍, നവംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ 1.14 ലക്ഷം കോടി രൂപ മാത്രമാണ് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടത്.

അസാധുവാക്കപ്പെട്ട നോട്ടുകള്‍ മുഴുവനായും തിരിച്ചു വരില്ലെന്നും ആ തുക ലാഭമായി മാറും എന്നുമാണ് ആര്‍ ബി ഐയുടെ കണക്കുകൂട്ടല്‍. ചുരുങ്ങിയത് മൂന്നു ലക്ഷം കോടി രൂപയെങ്കിലും ഇങ്ങനെ തിരിച്ചു വരില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :