സൊമാലിയൻ പരാമർശം അസംബന്ധം, കേരളത്തിന്റെ അവസ്ഥ കൊച്ചുകുട്ടികൾക്ക് വരെ അറിയാം : മോദിക്കെതിരെ യെച്ചൂരി

കേരളത്തിനെ പട്ടിണി രാജ്യമായ സൊമാലിയയോട് ഉപമിച്ച പ്രധാനമനന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ സി പി എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി രംഗത്ത്. കേരളത്തിന്റെ അവസ്ഥ എന്തെന്ന് സ്കൂൾ കുട്ടികൾക്ക് വരെ അറിയാമെന്നും മോദിയുടെ പരാമർശം അസംബന്ധം ആണെന്നുമായി

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 12 മെയ് 2016 (10:48 IST)
കേരളത്തിനെ പട്ടിണി രാജ്യമായ സൊമാലിയയോട് ഉപമിച്ച പ്രധാനമനന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ സി പി എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി രംഗത്ത്. കേരളത്തിന്റെ അവസ്ഥ എന്തെന്ന് സ്കൂൾ കുട്ടികൾക്ക് വരെ അറിയാമെന്നും മോദിയുടെ പരാമർശം അസംബന്ധം ആണെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

അംസബന്ധമായ പ്രസ്താവനകൾ മുമ്പും മോദി നടത്തിയിട്ടുണ്ട്. ഇതിനെല്ലാം ജനങ്ങൾ മറുപടി നൽകുക തെരഞ്ഞെടുപ്പിലൂടെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്.

പരാമർശത്തെത്തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശക്തമായി മുന്നോട്ട് വന്നിരുന്നു. പ്രസ്താവന പിൻവലിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രസ്താവന പ്രതിഷേധത്തിനു കാരണമായപ്പോൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. അതോടൊപ്പം പ്രചരണാർത്ഥം ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇതിനെതിരെ മൗനം പാലിക്കുകയാണ് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :