ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വികസനരംഗത്ത് മുന്നേറുന്നു; കേരളത്തില്‍ ദരിദ്രർ ദരിദ്രരായി തന്നെ ജീവിക്കുന്നു: നരേന്ദ്ര മോദി

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനരംഗത്ത് മുന്നേറുന്നുമ്പോള്‍ ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തും തുടങ്ങുന്നത് അഴിമതിയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്

 കൊച്ചി, ബിജെപി, നരേന്ദ്ര മോദി Kochi, BJP, Narendra Modi
കൊച്ചി| rahul balan| Last Modified ബുധന്‍, 11 മെയ് 2016 (21:15 IST)
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനരംഗത്ത് മുന്നേറുന്നുമ്പോള്‍ ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തും തുടങ്ങുന്നത് അഴിമതിയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്തുറ പുതിയകാവിലെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്പക്ഷവും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദുരിതവും സംഘർഷവും മാത്രമാണുള്ളതെന്നും മോദി കുറ്റപ്പെടുത്തി.

ഇരു മുന്നണികളേയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഇതുവരെ ഇരു മുന്നണികളും നടത്തിയ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ഈ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഇത്തരം അഴിമതികള്‍ ആവര്‍ത്തിരിക്കാന്‍ ബി ജെ പിക്ക് മാത്രമേ കഴിയൂ എന്നും മോദി പറഞ്ഞു. എൽ ഡി എഫ്, യു ഡി എഫ് സർക്കാരുകൾ അവർക്ക് താൽപ്പര്യമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണനിർവഹണത്തിൽ പങ്കാളികളാക്കുന്നത്. അല്ലാത്തവരെ മാറ്റിനിർത്തുന്നുവെന്നും മോദി ആരോപിച്ചു.

കേരളത്തില്‍ ദരിദ്രർ ദരിദ്രരായി തന്നെ ജീവിക്കുന്നു. രണ്ടുവർഷം മുൻപുള്ള പത്രങ്ങളിൽ കേന്ദ്രസർക്കാരിന്റെ അഴിമതിക്കഥകൾ മാത്രമാണ് നിറഞ്ഞത്. കേന്ദ്രത്തിൽ കൽക്കരിയും കേരളത്തിൽ സോളറും എന്നാല്‍ അഴിമതി വിമുക്തമായ ഭരണമാണ് ഡല്‍ഹിയില്‍ ഉള്ളതെന്നും മോദി പറഞ്ഞു.

ലിബിയയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്തിയതായും മോദി വ്യക്തമാക്കി. ആറു മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉള്‍പ്പെടെ 29 ഇന്ത്യക്കാരെയാണ് ലിബിയയില്‍നിന്ന് രക്ഷിച്ചതെന്നും മോദി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :