ധർമ്മശാല|
സജിത്ത്|
Last Modified ശനി, 24 ഡിസംബര്‍ 2016 (15:27 IST)
പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യയെ രണ്ടായി വിഭജിക്കുകയാണ് മോദി ചെയ്യുന്നത്. അതില്‍ ഒരു ശതമാനം ആളുകള്‍ പണക്കാരും 99 ശതമാനം പേർ സാധരണക്കാരുമാണെന്നും രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ മുൻ നിർത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ വിമർശനം. വെറും ആറ് ശതമാനം കളളപണം മാത്രമാണ് രാജ്യത്തുള്ളത്. ബാക്കി 94 ശതമാനവും വിദേശ ബാങ്കുകളിലും സ്വർണത്തിലും റിയൽ എസ്റ്റേറ്റിലുമാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.