ഇനിയൊരു ഭൂകമ്പത്തിന് സാധ്യതയില്ല; കോൺഗ്രസിലെ യുവനേതാവ്​ പ്രസംഗിക്കാൻ പഠിച്ചതില്‍ സന്തോഷം: രാഹുലി​നെ പരിഹസിച്ച് മോദി

വാരണാസി, വ്യാഴം, 22 ഡിസം‌ബര്‍ 2016 (15:16 IST)

Widgets Magazine

രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസരൂപേണയുള്ള മറുപടി. ഭൂകമ്പം ഉണ്ടാകുമെന്ന് പേടിപ്പിച്ച കോൺഗ്രസിലെ യുവനേതാവ്​ പ്രസംഗിക്കാൻ പഠിച്ച്​ വരികയാണെന്നാണ്​ രാഹുലി​നെ പേരെടുത്ത്​ പറയാതെ പ്രധാനമന്ത്രി പരിഹസിച്ചത്. ഇപ്പോൾ ആ യുവ നേതാവ് പ്രസംഗിക്കാൻ പഠിച്ചതിൽ താന്‍ അതിയായി സ​ന്തോഷിക്കുന്നതായും മോദി പറഞ്ഞു.  
 
മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ഒരു ദശാബ്ദത്തിലധികം സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മന്‍മോഹൻ സിങ് സ്വന്തം രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്നും ഭീകരരെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നതുപോലെയാണ് പ്രതിപക്ഷം കളളപ്പണക്കാരെ സംരക്ഷിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. 
 
മോദി അഴിമതി നടത്തിയതിന്റെ സകല തെളിവുകളും​ ത​​ന്റെ പക്കല്‍ ഉണ്ടെന്നും അത്​ വെളിപ്പെടുത്തിയാൽ രാജ്യത്ത് ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്​താവിച്ചിരുന്നു. "അദ്ദേഹം സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഒരു ഭൂകമ്പം ഉണ്ടാ​യേനെ. എതായാലും സംസാരിച്ച്​ തുടങ്ങിയത്​ വളരെ നന്നായി. ഇനി ഒരു ഭൂകമ്പത്തിനുള്ള സാധ്യതയില്ല" എന്നായിരുന്നു ഇതേക്കുറിച്ച്​ ​​മോദിയുടെ പരാമർശം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ക്രിസ്തുമസ് മാത്രമല്ല പുതുവർഷവും വറുതിയിൽ; ഗ്രേറ്റ് ഫാദറിനോട് മത്സരിക്കാൻ ആരെല്ലാം?

ക്രിസ്തുമസ് അവധിക്കിടയിൽ പ്രീയപ്പെട്ട താരങ്ങളുടെ പുത്തൻ സിനിമ, അത് ഒരു ശരാശരി ആരാധകന്റെ ...

news

ജിയോയ്‌ക്ക് പണി കിട്ടുമോ ?; ഏയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ എന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍‌സ് ജിയോ വിപണി പിടിച്ചടക്കുന്ന സാഹചര്യത്തില്‍ അതിവേഗ ബ്രോഡ്‌ബാന്‍ഡ് സംവിധാനവുമായി ...

news

വർധയിൽ വിറച്ച് ചെന്നൈ; ഓർമകളിൽ ഇത് കറുത്ത ഡിസംബർ

ചെന്നൈ നഗരത്തെ സംബന്ധിച്ച് 2016 ഡിസംബർ കറുത്ത നാളുകൾ ആയിരുന്നു. വർധ ചുഴലിക്കാറ്റിൽ ...

news

അത്ഭുതപ്പെടുത്തി വിപണിയിലെത്തുകയും പൊട്ടിത്തെറിച്ച് മടങ്ങുകയും ചെയ്ത സാംസങ് ഗാലക്‌സി നോട്ട് 7 !

നോട്ട് 7 ല്‍ നിന്നുള്ള നഷ്ടം നികത്തുന്നതിനായി ഗാലക്സി സീരീസിലെ പുത്തന്‍ ഫോണുമായി സാംസങ് ...

Widgets Magazine