പരിഹസി​ച്ചോളു, എന്നാല്‍ അഴിമതി നടത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന്​ ഉത്തരം പറയണം: മോദിയോട്​ രാഹുൽ

പരിഹസി​ച്ചോളു എന്നാൽ ചോദ്യങ്ങൾക്ക്​ ഉത്തരം പറയണമെന്ന്​ മോദിയോട്​ രാഹുൽ

പട്​ന| സജിത്ത്| Last Updated: വ്യാഴം, 22 ഡിസം‌ബര്‍ 2016 (17:19 IST)
പ്രധാനമന്ത്രിയുടെ പരിഹാസ പ്രസംഗത്തിന്​ മറുപടിയുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ അദ്ദേഹത്തിനു പരിഹസിക്കാം. എന്നാല്‍ അഴിമതി നടത്തിയോ ഇല്ലയോ എന്ന് പ്രധാനമന്ത്രി മറുപടി പറയണമെന്നും അധികാര​ത്തിലെത്തിയ ശേഷം മോദി എത്ര കള്ളപണക്കാരെ അറസ്​റ്റ്​ ചെയ്​തുവെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലളിത്​ മോഡി, വിജയ്​ മല്യ എന്നിവരുള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയാണ്​ യഥാര്‍ത്ഥത്തില്‍ മോദി ചെയ്​തത്​. രാജ്യത്ത്​ കർഷകർ ആത്​മഹത്യ ചെയ്യു​മ്പോൾ അതിനെതിരായി പ്രതികരിക്കാതിരുന്ന വ്യക്​തിയാണ്​ മോദിയെന്നും പണത്തിനായി വരിനില്‍ക്കുന്നത് പാവങ്ങള്‍ മാത്രമാണ്. ധനികരാരും വരിനില്‍ക്കുന്നില്ലെന്നും
രാഹുൽ കുറ്റപ്പെടുത്തി.

മോദി അഴിമതി നടത്തിയതിന്റെ സകല തെളിവുകളും​ ത​​ന്റെ പക്കല്‍ ഉണ്ടെന്നും അത്​ വെളിപ്പെടുത്തിയാൽ രാജ്യത്ത് ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്​താവിച്ചിരുന്നു. "അദ്ദേഹം സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഒരു ഭൂകമ്പം ഉണ്ടാ​യേനെ. എതായാലും സംസാരിച്ച്​ തുടങ്ങിയത്​ വളരെ നന്നായി. ഇനി ഒരു ഭൂകമ്പത്തിനുള്ള സാധ്യതയില്ല" എന്നായിരുന്നു ഇതേക്കുറിച്ച്​ ​​മോദിയുടെ പരാമർശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :