എത്രയും പെട്ടന്ന് മോദിയെ സൊമാലിയയ്ക്കു വിടണം, 'മെയ്ക് ഇൻ ഇന്ത്യ'ക്ക് പകരം 'ഫെയ്ക് ഇൻ ഇന്ത്യ'യെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിയന്തിരമായി സൊമാലിയയിലേക്ക് വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് കോൺഗ്രസ് ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ ചുറ്റി നടന്ന് കണ്ട പ്രധാനമന്ത്രി സൊമാലിയ ഇതുവരെ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് കപിൽ സിബൽ ആരോപിച്ചു. കേരളത്തെ സൊ

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 12 മെയ് 2016 (11:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിയന്തിരമായി സൊമാലിയയിലേക്ക് വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് കോൺഗ്രസ് ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ ചുറ്റി നടന്ന് കണ്ട പ്രധാനമന്ത്രി സൊമാലിയ ഇതുവരെ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് കപിൽ സിബൽ ആരോപിച്ചു. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണിത്.

കേരളത്തെ സൊമാലിയയിലെ വരൾച്ചാ പ്രശ്നവുമായി താരതമ്യം ചെയ്തത് ശശിയായില്ല. താരതമ്യത്തിന് ഗുജറാത്തിനെ സ്വീകരിക്കുന്നതായിരുന്നു എന്തുകൊണ്ടും നല്ലത്. പ്രധാനമന്ത്രി എന്ന പദവിക്ക് നിരക്കാത്ത പരാമർശങ്ങളാണ് മോദി നടത്തിയത്. മോദിയെ സൊമാലിയയ്ക്ക് വിടാനുള്ള സൗകര്യം വിദേശകാര്യ മന്ത്രാലയം ഒരുക്കണമെന്നും കപിൽ സിബൽ വ്യക്തമാക്കി.

'മെയ്ക് ഇൻ ഇന്ത്യ'ക്ക് പമ്രം 'ഫെയ്ക് ഇൻ ഇന്ത്യ'യാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഉണ്ടായ വിവാദ പശ്ചാത്തലത്തിലാണിത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :