‘മൈ നെയിം ഈസ് ഖാന്‍’‍, അതിന് നിങ്ങള്‍ക്ക് എന്താ?; സംഘപരിവാര്‍ അനുകൂലികള്‍ക്ക് മറുപടിയുമായി ഖുഷ്ബു

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (11:47 IST)

മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി വിമര്‍ശിക്കുന്നവരെ ആക്രമിക്കുന്നത് സോഷ്യല്‍ മീഡിയയുടെ സ്ഥിരം പരിപാടിയാണ്. എന്നാല്‍ ഇപ്പോള്‍ വിഷയം അതൊന്നുമല്ല. സംഘപരിവാര്‍ അനുകൂലികള്‍ മതം കണ്ടു പിടിച്ച പുതിയ വ്യക്തിയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുഷ്ബു.
 
ഖുഷ്ബു ആളുകളെ പറ്റിക്കുകയാണെന്നും ഖുഷ്ബുവിന്റെ യഥാര്‍ത്ഥ പേര് നഖദ് ഖാന്‍ എന്നാണെന്നും അഹിന്ദുവായത് കൊണ്ടാണ് ഖുഷ്ബു നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. ഇതിനെ കുറിച്ച് സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പുകളില്‍ വരികയും ചെയ്തു. 
 
എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഇപ്പോള്‍ ഖുഷ്ബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്റെ പേര് ഖാന്‍ എന്ന് തന്നെയാണ് അതിനിപ്പോള്‍ എന്താണ് എന്ന് ഖുഷ്ബു ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരിന്നു ഖുഷ്ബുവിന്റെ പ്രതികരണം.
 
‘എന്നെ കുറിച്ചുള്ള വലിയ ഒരു കണ്ടുപിടുത്തം ട്രോളുകളായി കണ്ടു എന്റെ പേര് നാഖത് ഖാന്‍ ആണെന്ന്. വിഡ്ഢികളെ എന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് അത്. അതെ ഞാന്‍ ഖാന്‍ തന്നെയാണ് അതില്‍ എന്താണ് തെറ്റ്. മണ്ടന്‍മാരെ എഴുന്നേല്‍ക്കു നിങ്ങള്‍ ഇപ്പോഴും നാല്‍പ്പത്തി ഏഴ് വര്‍ഷം പിറകിലാണ്’ എന്നായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രീയപ്പെട്ട വ്യക്തിയാണ് രാഹുല്‍ : മൻമോഹൻ സിംഗ്

പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് ...

news

പരസ്ത്രീ ബന്ധം; യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിക്കും

പരസ്ത്രീബന്ധം ആരോപിച്ച് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ചു. മധുരയിൽ ...

news

പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു

തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ വച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ...

Widgets Magazine