മുംബൈയില്‍ തീപിടുത്തം; 2മരണം, 30 കുടിലുകള്‍ കത്തിനശിച്ചു

 മുംബൈയില്‍ തീപിടുത്തം , തീപിടുത്തം , മരണം , പൊലീസ്
മുംബൈ| jibin| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (16:22 IST)
നോര്‍ത്ത് മുംബൈയിലെ ചേരിപ്രദേശമായ കാന്തിവാലിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. 30 കുടിലുകള്‍ കത്തി നശിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിതെറിച്ചാണ് തീ പിടിച്ചതെന്ന് പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് 12.30ഓടെയാണ് കാന്തിവാലിയിലെ ദമു നഗർ പ്രദേശത്ത് തീപിടുത്തം ഉണ്ടായത്. 16 അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിക്കുകയാണ്. സംഭവ സ്ഥലത്തു നിന്ന് കനത്ത പുക പുറത്തേക്ക് വരുന്നുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ ചേരിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുകയാണ്. പാഴ്‌വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. നോക്കി നിൽക്കെ തന്നെ തന്നെ തീ അതിവേഗം മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. സമീപത്തെ വനപ്രദേശത്തേക്കും തീ പടർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :