കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്‌ടണ്‍| JOYS JOY| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2015 (09:55 IST)
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സായുധസംഘം നടത്തിയ വെടിവെപ്പില്‍ 14 പേര്‍ക്ക് പരുക്കേറ്റു. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്.

പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11 മണിക്ക് ആയിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണം ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അക്രമി സംഘത്തില്‍പ്പെട്ടതെന്ന് കരുതുന്ന ഒരു പുരുഷനും സ്ത്രീയും സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ക്രിസ്മസ് പാര്‍ട്ടി നടക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്.
ബുള്ളറ്റ് പ്രുഫ് ധരിച്ച മൂന്ന് പേരാണ് കെട്ടിടത്തിനുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിനുള്ളില്‍ സ്‌ഫോടകവസ്തു വെച്ചതായും സംശയമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :