ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; മരണനിരക്ക് 450 ആയി

ചെന്നൈ| JOYS JOY| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2015 (11:16 IST)
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നു പോയ ചെന്നൈയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അതേസമയം, മരണനിരക്ക് 450 ആയി. ഒക്‌ടോബര്‍ അവസാനത്തോടെ ചെന്നൈ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ ആരംഭിച്ച മണ്‍സൂണ്‍ കനത്ത നാശമാണ് വിതച്ചത്.

കുറഞ്ഞതോടെ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായി. 11 ലക്ഷം ആളുകളെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ഇന്ന് ഉച്ചയോടെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയ മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കുകയാണ്.

വെള്ളപ്പൊക്ക ഭീഷണി അവസാനിച്ചെങ്കിലും ചെന്നൈ ഇപ്പോള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ്. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ നേരിടാനുള്ള മുന്നൊരുക്കത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :