പോക്കറ്റിനുള്ളില്‍ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു; റസ്‌റ്റോറന്റില്‍ നിന്നും ആളുകള്‍ ചിതറിയോടി - വീഡിയോ വൈറലാകുന്നു

പോക്കറ്റിനുള്ളില്‍ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു; റസ്‌റ്റോറന്റില്‍ നിന്നും ആളുകള്‍ ചിതറിയോടി - വീഡിയോ വൈറലാകുന്നു

 mobile phone , explodes , pocket , Bhandup restaurant , മൊബൈൽ ഫോണ്‍ , ഫോണ്‍ പൊട്ടിത്തെറിച്ചു , സി സി ടി വി
മുംബൈ| jibin| Last Modified ബുധന്‍, 6 ജൂണ്‍ 2018 (17:05 IST)
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ പോക്കറ്റിനുള്ളില്‍ കിടന്ന മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. പരിഭ്രാന്തരായ ആളുകൾ റസ്റ്ററന്റിൽ നിന്നും ഇറങ്ങിയോടി.

മുംബൈയിലെ ഭൂപണ്ട ഏരിയയിലുള്ള ഭക്ഷണശാലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചത്. ശബ്ദത്തിനൊപ്പം പുകയും ഉയര്‍ന്നതോടെ
റസ്റ്ററന്റിൽ ഉണ്ടായിരുന്ന മറ്റുള്ളവരും പരിഭ്രാന്തരായി പുറത്തേക്കോടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :