ട്രെയിനില്‍ നിന്ന് മോഷ്‌ടിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഫോണുകള്‍; കോളേജ് വിദ്യാര്‍ഥിനികളും യുവാവും അറസ്‌റ്റില്‍

മുംബൈ, ബുധന്‍, 6 ജൂണ്‍ 2018 (16:03 IST)

 mobile phone , college girls , police , arrest , train , പൊലീസ് , യുവാവ് , ട്വിങ്കിള്‍ സോണി, ടൈനല്‍ പരാമര്‍ , ക്രൈം ബ്രാഞ്ച് , റെയില്‍വെ

ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ണം നടത്തിയ കോളേജ് വിദ്യാര്‍ഥിനികള്‍ അറസ്‌റ്റില്‍. ട്വിങ്കിള്‍ സോണി, ടൈനല്‍ പരാമര്‍ എന്നിവരാണ് പിടിയിലായത്. മുംബൈയിലെ ബോറിവ്‌ളി, സാന്താക്രൂസ് റെയില്‍‌വെ സ്‌റ്റേഷനുകളിലായിരുന്നു സംഭവം.

പെണ്‍കുട്ടികളുടെ സുഹൃത്ത് രാഹുല്‍ രാജ് പുരോഹിത് എന്ന യുവാവും പിടിയിലായി. മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഫോണുകള്‍ വനിതാ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് ഇവര്‍ മോഷ്‌ടിച്ചുവെന്ന് റെയില്‍വെ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

ഏപ്രില്‍, മെയ് മാസങ്ങളിലായി 38 ഫോണുകളാണ് പെണ്‍കുട്ടികള്‍ മോഷ്‌ടിച്ചത്. ഇതു സംബന്ധിച്ച പരാതി വ്യാപകമായതോടെയാണ് റെയില്‍വെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കോളേജിലേക്കുള്ള യാത്രയ്‌ക്കിടെയാണ് പെണ്‍കുട്ടികള്‍ മോഷണം നടത്തിയിരുന്നത്. ബോറിവ്‌ളി, സാന്താക്രൂസ് സ്‌റ്റേഷനുകള്‍ക്കിടെയാണ് മോഷണം നടക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുപതുകാരികളായ പെണ്‍കുട്ടികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടികള്‍ ബോറിവ്‌ളി സ്‌റ്റേഷനില്‍ നിന്ന് ലോക്കല്‍ ട്രെയിനില്‍ കയറുകയും സാന്താക്രൂസ് സ്‌റ്റേഷനില്‍ ഇറങ്ങുകയും ചെയ്‌തതാണ് ഇവരിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. പിടിക്കപ്പെടുമ്പോള്‍ സോണിയുടെ ബാഗില്‍ നിന്ന് ഒമ്പത് ഫോണുകളും 30മെമ്മറി കാര്‍ഡുകളും ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിപ്പ ഭയം: കുഴഞ്ഞുവീണയാൾ രക്തം വാർന്ന് റോഡരികിൽ കിടന്നത് മൂന്ന് മണിക്കൂർ

പേരാമ്പ്ര: നിപ്പ ഭയം കരണം റോഡരികിൽ കുഴഞ്ഞുവീണ വൃദ്ധനെ ആശുപത്രിയിൽ എത്തിക്കാൻ മടി ...

news

‘എസ് എഫ് ഐയുടെ പരിപാടി തീരുമാനിക്കുന്നത് എബി‌വിപി അല്ല’- വൃക്ഷത്തൈ നടേണ്ടെന്ന് പറഞ്ഞ എബിവിപി നേതാക്കൾക്ക് വനിത നേതാവിന്റെ തകർപ്പൻ മറുപടി

തൃശ്ശൂരിലെ കുന്നംകുളം വിവേകാന്ദ കോളേജിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ക്യാമ്പസ് ...

news

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്‌പിക്ക് സ്ഥാനചലനം - അന്വേഷണം ക്രൈംബ്രാഞ്ചിന്

എടപ്പാളിലെ തിയേറ്ററിൽ അമ്മയുടെ സഹായത്തോടെ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈന്‍ ...

news

ജയിലിൽ നിന്നിറങ്ങിയ പ്രതി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജയിലിൽ ...

Widgets Magazine