തകര്‍പ്പന്‍ ഓഫറുകള്‍ക്ക് മുടക്കമില്ല; ഉപഭോക്‍താക്കളെ കൈവിടാതെ ജിയോ

തകര്‍പ്പന്‍ ഓഫറുകള്‍ക്ക് മുടക്കമില്ല; ഉപഭോക്‍താക്കളെ കൈവിടാതെ ജിയോ

 JIO , JIO PRIME MEMBERS , Mobile phone , network , ജിയോ , ഓഫറുകള്‍ , പിആർഎഎംഎ
മുംബൈ| jibin| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (20:33 IST)
മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ജിയോ പുതിയ ഓഫറുകളുമായി വീണ്ടും രംഗത്ത്. നിലവിലുള്ള പ്രാഥമിക അംഗങ്ങൾക്കാണ് മികച്ച ഓഫര്‍ കമ്പനി നല്‍കുന്നത്. ഓഫറുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഉപഭോക്‍താക്കളെ ഞെട്ടിച്ച് ജിയോ വീണ്ടും രംഗത്തു വന്നത്.

2018 മാർച്ച് 31വരെ മാത്രമുണ്ടായിരുന്ന സമ്പൂർണ്ണ അംഗത്വ ഓഫര്‍ എല്ലാ ജിയോ അംഗങ്ങൾക്കും ഒരു വര്‍ഷം കൂടി തുടരാം. നിലവിലെ പ്ലാന്‍ ഇവര്‍ പുതുക്കേണ്ട ആവശ്യം ഇതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തേക്ക് കൂടിയാണ് പിആർഎഎംഎ അംഗങ്ങൾക്ക് ഓഫര്‍ നീട്ടി നല്‍കിയിരിക്കുന്നത്.

പിആർഎഎംഎ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പുതിയ അംഗത്വം സ്വീകരിക്കുന്നതിന് 99 രൂപ നല്‍കി പ്രൈം മെമ്പർഷിപ്പ് എടുക്കാവുന്നതാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ 175 ദശലക്ഷം ജിയോ പ്രൈമറി അംഗങ്ങൾക്ക് മികച്ച ഓഫറാണ് ലഭ്യമാകുന്നത്.

ജിയോയുടെ പുതിയ തീരുമാ‍നത്തോടെ ഉപയോക്‍താക്കള്‍ക്ക് ആ‍കര്‍ഷകമായ നേട്ടങ്ങള്‍ ഇതോടെ സ്വന്തമാക്കാം. 550 ലൈവ് ചാനലുകള്‍, 6,000 സിനിമകള്‍, വീഡിയോകള്‍, ടെലിവിഷന്‍ സീരിയലുകള്‍, ഒരു കോടിയിലേറെ പാട്ടുകള്‍, 5,000 മാഗസിന്‍‌സ്, ന്യൂസ് പേപ്പറുകള്‍ എന്നിവയും ഇതോടെ ഉപയോക്‍താക്കള്‍ക്ക് അടുത്തെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :