വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിച്ചാൽ ഇനി കർശന നടപടി

തിരുവനന്തപുരം, ബുധന്‍, 30 മെയ് 2018 (18:40 IST)

Widgets Magazine

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശം. ഇതുൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന നിയമ പ്രകാരം നടപടിയെടുക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ സർക്കുലറിൽ ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
 
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടെന്ന വാർത്ത പ്രചരിച്ചതിനാലാണ് പുതിയ സർക്കുലർ. മൊബൈൽ ഫോൺ ഉപയോഗം, സിഗ്നൽ ലൈറ്റ് ലംഘനം, നമ്പർ പ്ളേറ്റിലെ നിയമ ലംഘനം, വരി മാറി വാഹനം ഓടിക്കൽ, നിരോധിക്കപ്പെട്ട ഹോൺ ഉപയോഗം എന്നിവയെല്ലാം പരിശോധിച്ചായിരിക്കും നടപടിയെടുക്കുക.
 
 
ആദ്യ തവണ നിയമ ലംഘനം പിടികൂടിയാൽ 100 രൂപ പിഴയും ആവർത്തിച്ചാൽ 300 രൂപ പിഴയും മോട്ടോർ വാഹന നിയമ പ്രകാരം ചുമത്തണമെന്നു സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നിപ്പക്ക് കാരണം വവ്വാലുകൾ തന്നെയെന്ന് മന്ത്രി കെ കെ ശൈലജ; വൈറസ് പരത്തിയത് പഴംതീനി വവ്വാലുകൾ

സസ്ഥനത്ത് നിപ്പാ വൈറസ് പരത്തിയത് വവ്വാലുകളാണെന്ന് ശസ്ത്രജ്ഞർ അറിയിച്ചതായി ആരോഗ്യ മന്ത്രി ...

news

ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു; വയനാട്ടിൽ നാളെ ഹർത്താൽ

ബത്തേരിയിൽ ആ‍ദിവാസി ബാലനെ കാട്ടാന കൂത്തിക്കൊന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വയനാട് ...

news

കെവിൻ വധം; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എല്ലാ കാറുകളും കണ്ടെത്തി, കെവിനെ കയറ്റിയ കാർ കഴുകി വൃത്തിയാക്കിയ നിലയിൽ

കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അക്രമി സംഘം ...

news

ആതിര, കെവിൻ - മാറുന്നത് പേരുകൾ മാത്രം!

കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് ഭാര്യ വീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ മരണത്തിന്റെ ...

Widgets Magazine