ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിന് എട്ടുവയസുകാരനും അമ്മയ്ക്കും ക്രൂരമര്‍ദ്ദനം

ആഗ്ര| Last Modified വെള്ളി, 17 ജൂലൈ 2015 (15:12 IST)
ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിന്റെ പേരില്‍ എട്ടുവയസുകാരനും എട്ട് വയസുകാരനേയും ഭിന്നശേഷിയുള്ള അമ്മയേയും. വീട്ടിൽനിന്നും ഒരു സ്പൂൺ പാൽപ്പൊടി മോഷ്ടിച്ച എട്ടുവയസുകാരനെയാണ് അധ്യാപികയായ വീട്ടമ്മയും ഭർത്താവും ചേർന്ന് ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവര്‍ പാല്‍പ്പൊടി മോഷ്ടിക്കുന്നത് വീട്ടുടമസ്ഥരായ അധ്യാപികയും ഭര്‍ത്താവും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

വീട്ടമ്മയായ അധ്യാപികയും ഭർത്താവും ചേർന്നു ഇരുവരുടേയും വസ്ത്രങ്ങൾ വലിച്ചു കീറിയതിന് ശേഷമാണ് മര്‍ദ്ദിച്ചത്. വിവരം പുറത്ത് പറഞ്ഞാല്‍ കൂടുതല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഇരുവരെയും അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും പരാതി സ്വീകരിക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. മാത്രമല്ല സംഭവസ്ഥലത്തേക്ക് തങ്ങളെ വിളിച്ച് വരുത്തി ഇന്ധനച്ചെലവുണ്ടാക്കിയതിന് ഇവരില്‍ നിന്ന് പണം ഈടാക്കുകയും ചെയ്തതായി വിവരമുണ്ട്. പിന്നീട് പൊലീസ് കേസെടുത്തെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :