ഭാര്യയ്ക്ക് മര്‍ദ്ദനം; ഭര്‍ത്താവിനെ വിമാനം നിലത്തിറക്കിയ ശേഷം അറസ്റ്റ് ചെയ്തു

Last Modified വ്യാഴം, 9 ജൂലൈ 2015 (12:09 IST)
വിമാനത്തില്‍ വച്ച് ഭാര്യയെ തല്ലിയ ഭര്‍ത്താവിനെ വിമാനം നിലത്തിറക്കിയതിന് ശേഷം അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും ടെക്‌സാസിലേക്കുള്ള ബ്രിട്ടീഷ്എയര്‍വേസ് വിമാനത്തിലാണ് സംഭവം നടന്നത്.
ഇതേത്തുടര്‍ന്ന് മസാച്ചുസെറ്റ്‌സില്‍ ഇറക്കിയതിന് ശേഷം കുഴപ്പക്കാരനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മാഞ്ചസ്റ്ററുകാരനായ 48കാരന്‍ ഡാരെന്‍ ഹാലിവെല്‍ എന്ന യാത്രക്കാരനാണ് ബ്രിട്ടീഷ് എയര്‍വേസിന്റെ ഫ്‌ലൈറ്റ് 195 ല്‍ വച്ച് പ്രശ്നമുണ്ടാക്കിയത്. ബുധനാഴ്ച രാവിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ ഡാരെന്‍ കൂടെയുണ്ടായിരുന്ന ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നു.
മറ്റ് യാത്രക്കാര്‍ ഇയാളെ തടയാന്‍ ശ്രമിച്ചു. വിമാനത്തിന്റെ പൈലറ്റിന് ഈ സംഭവങ്ങള്‍ അലോസരമായി തോന്നുകയും തുടര്‍ന്ന് വിമാനം മസാച്ചുസെറ്റ്‌സിലേക്ക് തിരിച്ച് വിട്ട് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനം നിലത്തിറങ്ങുമ്പോള്‍ അവിടെ രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രശ്‌നക്കാരെ അറസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഡാരെനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലൈറ്റ് ക്രൂവിന്റെ ജോലി തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഭാര്യയെ ഉപദ്രവിച്ചതിന്റെ പേരിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :