യുവാവിനെ മര്‍ദ്ദിച്ച ശേഷം കാര്‍ മോഷ്ടിച്ചു: ഒരാള്‍ പിടിയില്‍

വിഴിഞ്ഞം| Last Modified ഞായര്‍, 21 ജൂണ്‍ 2015 (17:22 IST)
യുവാവിനെ മര്‍ദ്ദിച്ച ശേഷം കാര്‍ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ മൂലക്കര ഷിബു ഹൌസില്‍ ഷിബു എന്ന 20 കാരനെ വിഴിഞ്ഞ എസ്.ഐ ജെ.പ്രദീപിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് വലയിലാക്കിയത്.

അടിമലത്തുറയിലെ രാജു എന്നയാളോട് കാര്‍ നല്‍കാന്‍ ഷിബുവും കൂട്ടാളിയും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ രാജുവിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ഇന്‍ഡിക്ക കാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സംഭവം.

ഇതിനു ശേഷം ഒളിവിലായിരുന്നു ഷിബു. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വിഴിഞ്ഞം സി.ഐ സ്റ്റുവര്‍ട്ട് കീലര്‍ അറിയിച്ചു. ക്രൈം എസ്.ഐ സ്റ്റാന്‍ലി, എ.എസ്.ഐ ഷാജി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഷിബുവിനെ എയര്‍പോര്‍ട്ടിനടുത്തു വച്ചാണ് പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :