തലയില്‍ തട്ടമിട്ടതിന് യുവതിയെ സ്ത്രീകള്‍ തല്ലിച്ചതച്ചു

ലണ്ടന്‍| VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (16:05 IST)
മൂടുപടം ധരിച്ച മുസ്ലിം യുവതിക്ക്‌നേരെ ബ്രിട്ടണില്‍ ആക്രമണം. ലണ്ടനിലെ അല്‍-ഖയ്‌ര്‍ സ്‌കൂളില്‍നിന്നും മക്കളെ കൂട്ടാനെത്തിയ യുവതിയ്ക്ക് നേരെയാണ് തദ്ദേശവാസികളായ മൂന്ന് സ്ത്രീകള്‍ ആക്രമണം നടത്തിയത്. യുവതിയുടെ തലയില്‍നിന്നും മൂടുപടം വലിച്ചൂരിയശേഷമായിരുന്നു മര്‍ദനം.

ഒരാള്‍ തന്റെ തല റോഡില്‍ ഇടിപ്പിച്ചപ്പോള്‍ മറ്റ്‌ രണ്ടുപേര്‍ തന്നെ തൊഴിക്കുകയും ഇടിക്കുകയും ചെയ്‌തുവെന്ന്‌ യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂളിന്‌ സമീപത്തായിരുന്നു സംഭവം. ആക്രമണം ശ്രദ്ധയില്‍പെട്ട്‌ മറ്റ്‌ രക്ഷിതാക്കള്‍ ഓടിയെത്തിയപ്പോള്‍ സ്‌ത്രീകള്‍ ഒടി മറഞ്ഞതായും യുവതിയുടെ പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്‌.

യുവതി നല്‍കിയ പരാതിയില്‍ രണ്ടുപേരെ അറസ്‌റ്റു ചെയ്‌തതായി പോലീസ്‌ വ്യക്‌തമാക്കി. 18ഉം 35ഉം പ്രായമുള്ള സ്‌ത്രീകളാണ്‌ പിടിയിലായത്‌. എന്നാല്‍ ഇവരുടെ മറ്റ്‌ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :