ന്യൂഡൽഹി|
aparna shaji|
Last Updated:
ശനി, 7 ജനുവരി 2017 (09:07 IST)
രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിയില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുകയാണ് മോദി ചെയ്യുന്നത്. രാജ്യത്തെ രക്ഷിക്കാൻ രാഷ്ട്രപതിയ്ക്ക് മാത്രമേ സാധിക്കുകയുള്ളു. ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക് അതിനുള്ള കഴിവില്ലെന്നും മമത വ്യക്തമാക്കി.
അദ്വാനിയുമായോ രാജ്നാഥ് സിങുമായോ ജെയ്റ്റ്ലിയുമായോ തനിക്ക് പ്രശ്നങ്ങളില്ല. അടുത്ത രണ്ട് വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ താൻ അനുകൂലിക്കുന്നു. ബംഗാളിൽ നോട്ട് നിരോധനം 1.7 കോടി ജനങ്ങളെ നേരിട്ട് ബാധിച്ചതായും 81.5 ലക്ഷം പേർക്ക് ഇത് മൂലം തൊഴിൽ നഷ്ടപ്പെട്ടതായും മമത പറഞ്ഞു.
ഇനിയും നിലവിലെ സ്ഥിതി തുടർന്നാൽ പശ്ചിമബംഗാൾ ക്ഷാമത്തിലേക്ക് നീങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു. നോട്ട് പിൻവലിക്കലിന് ശേഷം കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി രംഗത്തെത്തിയിരുന്നു.