കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

കോഴിക്കോട്, വ്യാഴം, 12 ജനുവരി 2017 (08:00 IST)

Widgets Magazine

കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കൊപ്രബാസാര്‍ റോഡിലെ ആയിരക്കണക്കിന് ടണ്‍ കൊപ്ര സംഭരിച്ച പാണ്ട്യാലയിലെ ചേവിനാണ് തീപ്പിടിച്ചത്. കൊപ്രച്ചേവില്‍ സൂക്ഷിച്ചിരുന്ന കൊപ്രയില്‍ ഭൂരിഭാഗവും കത്തിനശിച്ചു. രാത്രിവൈകിയതിനാല്‍ ആളപായമുണ്ടായിട്ടില്ല.
 
രണ്ടുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് അഗ്‌നിശമനസേനയില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന് ഏഴുയൂണിറ്റ് അഗ്‌നിശമനസേനാ വിഭാഗമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വര്‍ഗ്ഗീയവെറിയുടെ ഉത്തമ ഉദാഹരണമാണ് എംടിക്കും കമലിനുമെതിരെ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം: തോമസ് ഐസക്

മണ്ടത്തരങ്ങളുടെ കുലപതിയായ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെക്കുറിച്ചാണ് എം ടി സംസാരിച്ചത്. അതു ...

news

പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു; എംഎല്‍എയുടെ ഹോസ്‌റ്റലിലെ വീഡിയോ പുറത്ത്

പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപെട്ട സംഭവത്തില്‍ ഹോസ്‌റ്റലില്‍ കയറി എംഎല്‍എ ...

news

എന്റെ ജീവിതവും സ്വപ്‌നവും നഷ്‌ടമായെന്ന് ജിഷ്‌ണുവിന്റെ ആത്മഹത്യാക്കുറിപ്പ്; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി

പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളജിലെ വിദ്യാർഥി ജിഷ്‌ണു പ്രണോയുടെതെന്ന് കരുതുന്ന ...

news

നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ; പക്ഷേ, യാത്രക്കാരുടെ ചീത്ത കേള്‍ക്കാനാണെന്നു മാത്രം; കാരണമറിഞ്ഞാല്‍ അമ്പരന്നു പോകും

ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്റര്‍നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ. ഡി എം ആര്‍ സി (ഡല്‍ഹി ...

Widgets Magazine