കോഴിക്കോട് ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് പരുക്ക്

കോഴിക്കോട് ബൈക്ക് മറിഞ്ഞ് രണ്ട് മരണം

കോഴിക്കോട്| aparna shaji| Last Updated: ചൊവ്വ, 3 ജനുവരി 2017 (11:13 IST)
കോഴിക്കോട് വെസ്റ്റ്‌ഹിലിൽ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരുക്ക്. വെസ്റ്റ്ഹില്‍ ഭട്ട് റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഗാലക്സി ബില്‍ഡിങ്ങിനടുത്ത് പൂക്കാട്ടില്‍ വീട്ടില്‍ പരേതനായ വേണുവിന്റെ മകന്‍ അനൂപ് (21), വെസ്റ്റ്ഹില്‍ തൈക്കൂട്ടം പറമ്പില്‍ കിട്ടുവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അരുണ്‍ (22) എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്ത് വെസ്റ്റ്ഹില്‍ ഹരിത വീട്ടില്‍ അശ്വിന്‍ (18) ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരയോടെ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വരയ്ക്കല്‍ റോഡില്‍ കേളുകുട്ടികാവിന് സമീപമാണ് അപകടം. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലത്തെിച്ചത്. അപകട കാരണം വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :