വിലാപയാത്ര മറീനയിലെത്തി; കണ്ണീരണിഞ്ഞ് തമിഴകം - കലൈഞ്ജറെ ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍

ചെന്നൈ, ബുധന്‍, 8 ഓഗസ്റ്റ് 2018 (18:24 IST)

  Karunanidhi death news , Karunanidhi , DMK , police , chennai , എം കരുണാനിധി , മറീന , ചെന്നൈ , കലൈഞ്ജര്‍

ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ചെന്നൈ ബീച്ചിലെത്തി. പൊതു ദര്‍ശനത്തിന് ശേഷം 3.50തോടെയാണ് രാജാജി ഹാളില്‍ നിന്നും കലൈഞ്ജറുടെ മൃതദേഹം എടുത്തത്.

പ്രവര്‍ത്തകരും നേതാക്കളുമായി ആയിരക്കണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്തായി തടിച്ചു കൂടിയത്.  വിലാപയാത്ര കടന്നു പോകുന്ന റോഡുകളില്‍ നൂറ് കണക്കിനാളുകളാണ് പ്രിയനേതാവിന് വിട ചൊല്ലാന്‍ കാത്തു നിന്നു.

നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ തിരക്ക് മൂലം വൈകുകയായിരുന്നു. മറീന ബീച്ചിൽ അണ്ണാദുരൈ സ്മാരകത്തിനു സമീപത്തായിട്ടാണ് കരുണാനിധിക്ക് അന്ത്യവിശ്രമം അനുവദിക്കുക.

അതിശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ വികാര പ്രകടനങ്ങളാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. വിലാപ യാത്ര കടന്നു പോയ റോഡുകളില്‍ ഡി എം കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിയിരുന്നു. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വാതന്ത്ര്യ ദിനത്തിൽ പ്ലാസ്റ്റിക് പതാകകൾ വേണ്ടെന്ന് കേന്ദ്ര സർക്കർ

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ ...

news

ചെമ്പൂരിൽ ഭാരത് പെട്രോളിയത്തിന്റെ പ്ലാന്റിൽ വൻ പൊട്ടിത്തെറി

ചെമ്പൂരിലെ ഭരത് പെട്രോളിയം ലിമിറ്റഡിന്റെ പ്ലാന്റിൽ വൻ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരം മൂന്നു ...

news

ഇടുക്കി ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു; ട്രയൽ റൺ നടത്തിയേക്കും

ശക്തമായ മഴയെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ...

news

കമ്പകക്കാനം കൂട്ടക്കൊല; കേസിൽ വഴിത്തിരിവായത് സ്‌‌പെക്‌ട്ര സംവിധാനം

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ ...

Widgets Magazine